പുതുതായി വാങ്ങി നൽകിയ ഫോണിൽ നീലച്ചിത്രങ്ങള്‍ കാണുന്നത് പതിവാക്കിയ മകനോട് അച്ഛന് ചെയ്യെണ്ടിവന്നത്...

നീലച്ചിത്രങ്ങള്‍ കാണുന്നുവെന്ന് ആരോപിച്ച് അച്ഛന്‍ മകന്റെ കൈവെട്ടി. പുതിയതായി വാങ്ങിച്ച മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് അച്ഛന്‍ മകന്റെ വലതു കൈപത്തി വെട്ടിമാറ്റിയത്. ഹൈദരാബാദിലെ പഹാദിഷെരിഫ് എന്ന സ്ഥലത്ത് തിങ്കളാഴ്ചയാണ് സംഭവം.
ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന മുഹമ്മദ് ഖയ്യും ഖുറേഷിയാണ് മകന്‍ ഖാലിദ് ഖുറേഷി(19) യുടെ കൈപത്തി വെട്ടിമാറ്റിയത്. കേബിള്‍ ഓപ്പറേറ്ററായിരുന്ന ഖാലിദ് ഒരു പുതിയ സ്മാര്‍ട്ട് ഫോണ്‍ വാങ്ങിയതിനു ശേഷം സ്ഥിരമായി രാത്രികളില്‍ പോണ്‍ സിനിമകള്‍ കണാന്‍ തുടങ്ങിയതാണ് മുഹമ്മദ് ഖയ്യുമിനെ പ്രകോപിപ്പിച്ചത് എന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്ച പുലര്‍ച്ചെ, വീട്ടിലുണ്ടായിരുന്ന എല്ലാവരും ഉറങ്ങുമ്പോഴായിരുന്നു മുഹമ്മദ് ഖയ്യും മകന്റെ കൈ വെട്ടിമാറ്റിയത്. ചൈതന്യപുരിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പൂര്‍ണമായും വേര്‍പെട്ടതിനാല്‍ കൈപത്തി തുന്നിച്ചേര്‍ത്താലും നേരെയാകാനുള്ള സാധ്യത കുറവാണെന്ന് ഡോക്ടര്‍ അറിയിച്ചു. മുഹമ്മദ് ഖയ്യുമിനെ പൊലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha


























