വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു ;അപകടം പോലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തിന് പിന്നാലെ

വി.എച്ച്.പി നേതാവ് പ്രവീണ്‍ തൊഗാഡിയ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. സൂറത്ത് ജില്ലയിലെ കാംരെജില്‍ തൊഗാഡിയ സഞ്ചരിച്ച വാഹനത്തിനു പിന്നില്‍ ട്രക്ക് ഇടിക്കുകയായിരുന്നു. സൂറത്തിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകും വഴിയാണ് അപകടം. ട്രക്ക് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. തൊഗാഡിയയും വാഹനത്തിലുണ്ടായിരുന്നവരും സുരക്ഷിതരാണെന്നും പൊലീസ് പറഞ്ഞു.
എന്നാല്‍ ബുള്ളറ്റ് പ്രൂഫ് അല്ലാത്ത വാഹനമായിരുന്നുവെങ്കില്‍ തന്നെ വെടിവെച്ചു കൊല്ലുമായിരുന്നെന്ന് തൊഗാഡിയ പറഞ്ഞു. ഇസഡ് പ്ലസ് സുരക്ഷ ഒഴിവാക്കിയ ഗുജറാത്ത് സര്‍ക്കാര്‍ നടപടി മനപൂര്‍വ്വമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി .നേരത്തെ തനിക്കെതിരെ വധ ഭീഷണിയുണ്ടെന്നും, രാജസ്ഥാന്‍ പോലീസ് തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്നും കാണിച്ച് തൊഗാഡിയ രംഗത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha


























