പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ എത്തിയ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ അറസ്റ്റില്‍ ; അറസ്റ്റ് 'റേപ് റോക്കോ' പ്രചരണത്തിന്റെ ഭാഗമായി ശേഖരിച്ച കത്തുകള്‍ പ്രധാനമന്ത്രിക്ക് കൈമാറാൻ എത്തിയപ്പോൾ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിക്കാന്‍ എത്തിയ ദില്ലി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെ സംഘടിപ്പിച്ച റേപ് റോക്കോ പ്രചരണത്തിന്റെ ഭാഗമായി ശേഖരിച്ച കത്തുകള്‍ പ്രധാനമന്ത്രിക്ക് കൈമാറാനായിരുന്നു സ്വാതി മലിവാള്‍ എത്തിയത്.
വനിതാ കമ്മീഷന്റെ മറ്റ് അംഗങ്ങളും സ്വാതിയുടെ കൂടെ ഉണ്ടായിരുന്നു. പ്രചരണത്തിന്റെ ഭാഗമായി ശേഖരിച്ച 5.55 ലക്ഷം കത്തുകളുമായാണ് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് കമ്മീഷന്‍ അംഗങ്ങള്‍ എത്തിയത്.
കത്തുകളുമായി പ്രധാനമന്ത്രിയെ സന്ദര്‍ശിക്കുന്ന വിവരം പ്രധാനമന്ത്രിയുടെ ഓഫീസിനെയും പൊലീസിനെയും മുന്‍കൂട്ടി അറിയിക്കുകയും അനുമതി വാങ്ങുകയും ചെയ്തിരുന്നു. എന്നിട്ടും എന്തിനാണ് സ്വാതി മലിവാളിനെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്ന് എഎപി മീഡിയാ കോഡിനേറ്റര്‍ വന്ദനാ സിംഗ് ട്വീറ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























