ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കു ദേശം പാർട്ടി എൻഡിഎ സഖ്യം ഉപേക്ഷിക്കുന്നതിനു മുന്നോടിയായി പാർട്ടിയുടെ രണ്ടു കേന്ദ്രമന്ത്രിമാർ ഇന്ന് രാവിലെ രാജി കത്ത് കൈമാറും

തെലുങ്കു ദേശം പാർട്ടി എൻഡിഎയുടെ രണ്ടു കേന്ദ്രമന്ത്രിമാർ ഇന്ന് രാവിലെ രാജി കത്ത് കൈമാറുമെന്ന് ചന്ദ്രബാബു നായിഡു അറിയിച്ചു. എൻഡിഎ സഖ്യം ഉപേക്ഷിക്കുന്നതിനു മുന്നോടിയായാണ് മന്ത്രിമാരുടെ രാജി. ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാത്തതിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽനിന്നും വിട്ടുപോകാൻ ടിഡിപി തയാറെടുക്കുന്നത്. ഇന്നലെ വൈകുന്നേരം നടന്ന പാർട്ടിയോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനനമെടുത്തത്.
കേന്ദ്രം ആന്ധ്രയോട് ചിറ്റമ്മ നയമാണ് പുലർത്തുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ആന്ധ്രയ്ക്കു പ്രത്യേക പദവി നൽകാനാവില്ലെന്ന് കേന്ദ്രധനമന്ത്രി അരുൺ ജെയ്റ്റ്ലി ഇന്നലെ പറഞ്ഞിരുന്നു.‘വൈകാരിക വിക്ഷോഭങ്ങള’ല്ല കേന്ദ്ര സഹായത്തിന്റെ തോതു നിശ്ചയിക്കുന്നതെന്നും ജയ്റ്റ്ലി പറഞ്ഞു. ആന്ധ്രാപ്രദേശിന്റെ വരുമാന നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ ഇതിനകം 4,000 കോടി രൂപ നൽകിയിട്ടുണ്ട്. ഇനി നൽകാനുള്ളത് 138 കോടി രൂപ മാത്രമാണ്. രാഷ്ട്രീയ കാരണങ്ങളുടെ പേരിൽ മാത്രം സഹായങ്ങൾ വർധിപ്പിക്കുന്നതിൽ കേന്ദ്ര സർക്കാരിനു പരിമിതിയുണ്ടെന്നും ജയ്റ്റ്ലി പറഞ്ഞിരുന്നു. ജെയ്റ്റ്ലിയുടെ പ്രസ്താവനയ്ക്കുശേഷമാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.
https://www.facebook.com/Malayalivartha

























