പഴ്സ് മോഷ്ടിച്ചതിനെതുടർന്ന് വാക്കേറ്റം; തർക്കം മൂത്തപ്പോൾ ലൈംഗീക തൊഴിലാളിയായ സ്ത്രീയോട് യുവാവിന്റെ ക്രൂരത

പഴ്സ് മോഷ്ടിച്ചതിനെതുടർന്നുള്ള തർക്കം മൂത്തപ്പോൾ ലൈംഗീക തൊഴിലാളിയായ സ്ത്രീയെ യുവാവ് കുത്തിക്കൊന്നു. മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷനു സമീപമായിരുന്നു സംഭവം നടന്നത്.
അബ്ദുൾ ഹമീദ് അൻസാരി എന്ന ഇരുപത്തിരണ്ടുകാരനായ തുന്നൽക്കാരനാണ് ഈ സ്ത്രീയെ കുത്തിക്കൊന്നത്. യുവാവിന്റെ പഴ്സ് ഈ സ്ത്രീ മോഷ്ടിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
https://www.facebook.com/Malayalivartha


























