ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി

മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസ് ഉടന്‍ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. കുറ്റവാളികളെ കുറിച്ച് കൃത്യമായ വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ നേരത്തെയും റെഡ്ഡി ഇത്തരത്തില്‍ പ്രസ്താവന നടത്തിയിരുന്നെങ്കിലും അന്വേഷണം എങ്ങുമെത്തിയിരുന്നില്ല. അടുത്തിടെ ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ഹിന്ദു യുവസേന പ്രവര്‍ത്തകനായ കെ.ടി നവീന്‍ കുമാറാണ് അറസ്റ്റിലായത്. ഇതിന് പിന്നാലെയാണ് കേസ് ഉടന്‍ അവസാനിക്കുമെന്ന് വ്യക്തമാക്കി ആഭ്യന്തര മന്ത്രി രംഗത്തെത്തിയത്.
കഴിഞ്ഞ ഒക്ടോബറില്‍ കേസ് അവസാനിക്കുമെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നെങ്കിലും പൊലീസ് ഇരുട്ടില്‍ തപ്പുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 5ന് രാത്രി എട്ടു മണിയോടെ വീടിനു മുന്നിലാണു ഗൗരി കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha
























