പുരുഷന്റെ വിശാലമായ മാറിടത്തിൽ തന്റെ സുരക്ഷിതത്വം ആഗ്രഹിച്ചിരുന്ന പെൺകുട്ടികൾ ഒരു കാലത്ത് സർവസാധാരണമായിരുന്നു... നെഞ്ചുറപ്പുള്ള യുവാക്കളെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം

സ്ത്രീകൾക്കെതിരെ അതിക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിൽ സ്വന്തം പാന്റസ് നിയന്ത്രിക്കാൻ കഴിയാത്ത പുരുഷന്മാരാണോ സ്ത്രീകളുടെ സംരക്ഷണം ഏറ്റെടുക്കാൻ പോകുന്നതെന്ന് രാജസ്ഥാൻ വനിതാ കമ്മിഷൻ അദ്ധ്യക്ഷ സുമൻ ശർമ്മ. ലോക വനിതാ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സംസാരിക്കുമ്പോഴായിരുന്നു രാജസ്ഥാനിലെ ബി.ജെ.പി മുൻ പ്രസിഡന്റ് കൂടിയായ വനിതാ കമ്മിഷൻ അദ്ധ്യക്ഷ യുടെ പരിഹാസം.
പുരുഷന്റെ വിശാലമായ മാറിടത്തിൽ തന്റെ സുരക്ഷിതത്വം ആഗ്രഹിച്ചിരുന്ന പെൺകുട്ടികൾ ഒരു കാലത്ത് സർവസാധാരണമായിരുന്നു. എന്നാൽ ഇന്ന് അത്തരത്തിലുള്ള പുരുഷന്മാർക്ക് പകരം കാണാൻ കഴിയുന്നത് ഊർന്ന് വീഴുന്ന ജീൻസ് ധരിക്കുന്നവരെയാണ്. സ്ത്രീകളെ പോലെ കാതിൽ കമ്മൽ അണിഞ്ഞ് നടക്കുന്നവരായി കഴിഞ്ഞു ഇന്നവർ. ഇതിൽ മാറ്റം വരേണ്ടത് അനിവാര്യമാണ്. നെഞ്ചുറപ്പുള്ള യുവാക്കളെയാണ് ഇന്നത്തെ സമൂഹത്തിന് ആവശ്യം. ആൺമക്കൾക്ക് ഇത്തരം മൂല്യങ്ങൾ പകർന്നു നൽകേണ്ടത് അമ്മമാരുടെ കടമയാണ് എന്നും സുമൻ ശർമ്മ പറഞ്ഞു.
അതേസമയം സ്വാതന്ത്ര്യത്തിന്റെ പേരിൽ പെൺകുട്ടികൾ കെട്ടഴിഞ്ഞ ജീവിതം നയിക്കരുതെന്നും ഇത് അവരുടെ കുടുംബത്തെയും അതുവഴി സമൂഹത്തെയുമാണ് ബാധിക്കുകയെന്നും സുമൻ കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha
























