വൈഫൈ കണക്ഷന്‍ വിച്ഛേദിച്ചതിന് യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം ;ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയിൽ

വൈഫൈ കണക്ഷന്‍ വിച്ഛേദിച്ച ഭാര്യയ്ക്ക് ഭര്‍ത്താവിന്റെ വക ക്രൂര മര്‍ദ്ദനം. ഗുരുതരമായി പരിക്കേറ്റ സോമാജി ഗുഡ സ്വദേശി രേഷ്മ സുല്‍ത്താനയെ(30) സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ രേഷ്മയുടെ അമ്മ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
അര്‍ദ്ധരാത്രിയില്‍ ഭര്‍ത്താവ് അമിതമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് തടയാന്‍ വേണ്ടിയാണ് രേഷ്മ വൈഫൈ കണക്ഷന്‍ ഓഫ് ചെയ്തത്. തുടര്‍ന്ന് പ്രകോപിതനായ ഭര്‍ത്താവ് ഒമര്‍ പാഷ ഇവരെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആറ് വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്ബതികള്‍ക്ക് മൂന്ന് മക്കളുണ്ട്.
തലയ്ക്കും മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്. കേസ് രജിസ്റ്റര്‍ ചെയ്ത് ഭര്‍ത്താവിനെ അറസ്റ്റ് ചെയ്യണോ എന്ന് തീരുമാനിച്ചിട്ടില്ലെന്നും ദമ്ബതികളെ കൗണ്‍സിലിംഗിന് വിധേയമാക്കിയ ശേഷം നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha
























