മഹാരാഷ്ട്രയിലെ കെമിക്കൽ ഫാക്ടറിയില്‍ വൻ തീപിടിത്തം

മഹാരാഷ്ട്രയിലെ പൽഗാറിൽ കെമിക്കൽ ഫാക്ടറിയിൽ വൻ തീപിടുത്തം. പൽഗാറിലെ താരാപൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ഫാക്ടറിയിൽ വ്യാഴാഴ്ച രാത്രിയിലാണ് സ്ഫോടനമുണ്ടായത്. തീപിടിത്തത്തിൽ മൂന്ന്‍ പേര്‍ മരിച്ചു. നിരവധിപേര്‍ക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
ഉഗ്ര ശബ്ദത്തോടെയുണ്ടായ പൊട്ടിത്തെറിയെ തുടർന്ന് തീപടർന്നു പിടിക്കുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. അഗ്നിശമനസേനയും പോലീസും സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം നടത്തി. സ്ഫോടനമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha
























