ആരാധിക എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെയായിരിക്കണം; വിവാഹമോചനത്തിന് ജീവനാംശമായി ലഭിച്ച തുക സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭാവന ചെയ്ത് യുവതി

വിവാഹമോചനത്തിന് ജീവനാംശമായി ലഭിക്കുന്ന തുക സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭാവന ചെയ്തിരിക്കുകയാണ് മുപ്പതുകാരിയായ ഡോ. മേഘാ മഹാജന്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കടുത്ത ആരാധികകൂടിയായ മേഘാ 2011ല്‍ വിവാഹമോചനത്തിന് അപേക്ഷ നല്കിയപ്പോള്‍ത്തന്നെ ജീവനാംശമായി ലഭിക്കുന്ന തുക സ്വച്ഛ് ഭാരത് പദ്ധതിക്കായി സംഭാവന ചെയ്യുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.
പ്രഖ്യാപനം നടത്തി ഏഴ് വര്‍ഷങ്ങള്‍ പിന്നിടുമ്പോൾ ആ വാക്ക് പാലിച്ചിരിക്കുകയാണ് ഈ യുവതി. ഭര്‍ത്താവില്‍ നിന്ന് ലഭിച്ച 45 ലക്ഷം രൂപയാണ് സ്വച്ഛ്ഭാരത് പദ്ധതിക്കായി മേഘ സംഭാവന ചെയ്തത്. വന്‍തുക സംഭാവനയായി നല്കിയതില്‍ തെല്ലും കുറ്റബോധം തനിക്കില്ലെന്ന് മേഘ പറയുന്നു. സംഭാവന നല്കിയതിനു പുറമേ ജലം, വായു ശുദ്ധീകരണ പ്രോജക്ടിനെക്കുറിച്ചുള്ള ഒരു കത്തും സ്വച്ഛഭാരത് കമ്മിറ്റിക്ക് മേഘ അയച്ചിട്ടുണ്ട്. ജമ്മുകശ്മീരില്‍ നിന്നുള്ള ദന്തഡോക്ടറാണ് മേഘ. ഇന്ത്യക്ക് വേണ്ടി അതിശയകരമായ കാര്യങ്ങള്‍ ചെയ്യുന്ന മോദിയോട് എനിക്ക് ആരാധനയാണെന്നും ഇന്ത്യയെ മാലിന്യമുക്തമാക്കുന്ന പ്രക്രിയയില്‍ പങ്കാളിയാവാന്‍ വിവാഹമോചനത്തിലൂടെ കിട്ടിയ കാശ് പോലെയൊരു മികച്ച കാരണം എനിക്ക് കണ്ടെത്താനുമാവുന്നില്ലെന്നും മേഘ പറയുന്നു.
https://www.facebook.com/Malayalivartha
























