6,000 കോടിയുടെ ബാധ്യത തീര്‍ക്കാനുള്ള ആസ്തി കമ്പനിക്കുണ്ടെന്ന് കിങ് ഫിഷര്‍ ഉടമ വിജയ് മല്യ

തനിക്ക് 12,400 കോടിയുടെ സ്വത്തുണ്ടെന്നും അതിനാല്‍ 6,000 കോടിയുടെ ബാധ്യത തീര്‍ക്കാനാവുമെന്നും കിങ് ഫിഷര്‍ ഉടമ വിജയ് മല്യ. കര്‍ണാടക ഹൈക്കോടതിയിലാണ് വിജയ് മല്യയുടെ യുണൈറ്റഡ് ബ്രൂവറീസ് ഹോള്‍ഡിങ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ചീഫ് ജസ്റ്റിസ് ദിനേശ് മഹേശ്വരി തലവനായ ഡിവിഷന്‍ ബെഞ്ച് കേസ് പരിഗണിക്കുന്നത് ഏപ്രില്‍ രണ്ടിലേക്ക് മാറ്റി.
കഴിഞ്ഞ ജനുരവയില്‍ 13,400 കോടിയായിരുന്ന വിജയ് മല്യയുടെ കമ്ബനിയുടെ ആകെ ആസ്തി. പിന്നീട് ഇത് 12,400 കോടിയായി കുറഞ്ഞു. മല്യയുടെ ആകെ കടം 10,000 കോടി കടക്കില്ലെന്നും അഭിഭാഷകര്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്‍ഫോഴ്സ്മന്റ് ഡയറക്ടറേറ്റ് മല്യയുടെ മുഴുവന്‍ സ്വത്തുക്കളും പിടിച്ചെടുത്തുവെന്നും അഭിഭാഷകര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
എസ്.ബി.ഐ ഉള്‍പ്പെടുന്ന ഒമ്പത് ബാങ്കുകളുടെ കണ്‍സോഷ്യമാണ് വിജയ് മല്യക്ക് വായ്പ അനുവദിച്ചത്. എന്നാല്‍ വായ്പ തിരിച്ചടക്കാതെ മല്യ രാജ്യം വിടുകയായിരുന്നു. മല്യയെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്നുണ്ടെങ്കിലും ഇതുവരെ ഫലപ്രാപ്തിയിലെത്തിയിട്ടില്ല.
https://www.facebook.com/Malayalivartha
























