ത്രിപുരയിൽ ബിജെപി ഭരണം ; ബിപ്ലബ് കുമാര്‍ ദേബ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരം ഏറ്റു

ത്രിപുര മുഖ്യമന്ത്രിയായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിപ്ലബ് കുമാര്‍ ദേബ് അധികാരമേറ്റു. മുതിര്‍ന്ന ബിജെപി നേതാവായ ജിഷ്ണു ദേവ് ബര്‍മന്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ഗവര്‍ണര്‍ തഥാഗത റോയ് ആണ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവരടക്കമുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്ത ചടങ്ങിലായിരുന്ന സത്യപ്രതിജ്ഞ. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളായ എല്‍.കെ അധ്വാനി, മുരളിമനോഹര്‍ ജോഷി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ മാണിക് സര്‍ക്കാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു. നേരത്തെ അഗര്‍ത്തലയിലെത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ തഥാഗത റോയിയും ബിപ്ലബ് ദേവും ചേര്‍ന്ന് സ്വീകരിച്ചു.
https://www.facebook.com/Malayalivartha

























