ഐ എന്‍ എക്സ് മീഡിയാ കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റുചെയ്യുന്നത് താത്കാലികമായി തടഞ്ഞു

ഐ എന്‍ എക്സ് മീഡിയാ കേസില്‍ കാര്‍ത്തി ചിദംബരത്തെ അറസ്റ്റുചെയ്യുന്നത് താത്കാലികമായി തടഞ്ഞു. മാര്‍ച്ച് ഇരുപതു വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനോട് ഡല്‍ഹി ഹൈക്കോടതി.
എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പുറപ്പെടുവിച്ച സമന്‍സ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കാര്‍ത്തി ചിദംബംരം സുപ്രീം കോടതിയെ സമീപിച്ചിരുന്നു. സൂപ്രീം കോടതി ഈ ഹര്‍ജി ഡല്‍ഹി ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് പരിഗണിക്കവേയാണ് കാര്‍ത്തിക്ക് താത്കാലിക ആശ്വാസം നല്‍കുന്ന വിധി ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.
മാര്‍ച്ച് ഇരുപതിന് ഡല്‍ഹി ഹൈക്കോടതി ഹര്‍ജി വീണ്ടും പരിഗണിക്കും. അതേസമയം സി ബി ഐയുടെ കുറ്റപത്രത്തില്‍ പരമാര്‍ശിച്ചിട്ടില്ലാത്ത ആരോപണങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ ഇ ഡിക്ക് അധികാരമില്ലെന്ന് കാര്‍ത്തിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സല്‍മാന്‍ ഖുര്‍ഷിദാണ് കാര്‍ത്തിക്കു വേണ്ടി കോടതിയില്‍ ഹാജരായത്. ഐ എന്‍ എക്സ് മീഡിയാ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ കാര്‍ത്തി ഇപ്പോള്‍ സി ബി ഐയുടെ കസ്റ്റഡിയിലാണുള്ളത്.
https://www.facebook.com/Malayalivartha

























