കോളജിനു മുന്നില്‍ വെച്ച് വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു ; പെണ്‍കുട്ടിയെ ആക്രമിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു

കെ.കെ നഗറില്‍ വിദ്യാര്‍ത്ഥിനിയെ കോളജിനു മുന്നില്‍ വെച്ച് കുത്തിക്കൊന്നു. ചെന്നൈ കെ.കെ നഗറിലെ മീനാക്ഷി വനിതാ കോളജിലെ ബി.കോം വിദ്യാര്‍ത്ഥിനി അശ്വനിയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച അഴകേശന് എന്ന യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.
കോളജിനു മുന്നില്‍ നിന്നും കുത്തേറ്റ പെണ്‍കുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ചെന്നൈയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha

























