മണ്ണാര്‍ക്കാട് സ്വദേശികളായ ദമ്പതികൾ ഭോപ്പാലിലെ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ

മണ്ണാര്‍ക്കാട് സ്വദേശികളായ ദമ്പതികളെ മധ്യപ്രദേശിലെ ഭോപ്പാലിൽ വീട്ടിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വ്യോമസേനാ മുന്‍ ഉദ്യോഗസ്ഥന്‍ നായാടിപ്പാറ മുണ്ടാരത്ത് വീട്ടില്‍ ഗോപാലകൃഷ്ണന്‍ നായര്‍ (74), ഭാര്യ ഗോമതി (63) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഇവർ ഭോപ്പാലിൽ സ്ഥിരം താമസക്കാരാണ്.
ദമ്പതികളുടെ കഴുത്ത് മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹങ്ങൾ എന്നാണ് ബന്ധുക്കള്‍ക്കു ലഭിച്ച വിവരം. ഗോമതിയുടെ കഴുത്തിലെ മാല നഷ്ടപ്പെട്ടിട്ടുണ്ട്. മോഷണശ്രമത്തിനിടെയുള്ള കൊലപാതകമാണെന്നു സംശയിക്കുന്നു. ഗോമതി ഗ്വാളിയോറില്‍ നഴ്സുമായിരുന്നു. നേരത്തെ ഗ്വാളിയോറില്‍ താമസിച്ചിരുന്ന ഇവര്‍ സര്‍വീസില്‍നിന്ന് വിരമിച്ചശേഷമാണ് ഭോപ്പാലിലേക്കു താമസം മാറിയത്.
https://www.facebook.com/Malayalivartha

























