മൂന്ന് പേര്‍ പിന്തുടര്‍ന്നു, പുറകെ വരുന്നത് കുഴപ്പക്കാരാണെന്ന് പെണ്‍കുട്ടിയ്ക്ക് മനസിലായി, പിന്നീടുണ്ടായത് ഇങ്ങനെ

പെണ്‍കുട്ടിയെ പരസ്യമായി അപമാനിക്കാന്‍ ശ്രമിച്ച യുവാവിനെ കൈകാര്യം ചെയ്ത് നാട്ടുകാര്‍. രാജസ്ഥാനിലെ ജയ്പൂരില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം.
സംഭവം ഇങ്ങനെ:
ആളൊഴിഞ്ഞ സ്ഥലത്ത് കൂടി നടക്കുകയായിരുന്ന പെണ്‍കുട്ടിയെ മൂന്നുപേരടങ്ങിയ സംഘമാണ് പിന്തുടര്‍ന്ന് ആക്രമിക്കാന്‍ ശ്രമിച്ചത്.
ഇവരില്‍ നിന്ന് രക്ഷപ്പെട്ട ഒരു മാര്‍ക്കറ്റില്‍ എത്തിയ പെണ്‍കുട്ടി അവിടെ കൂടി നിന്നവരോട് സഹായം അഭ്യര്‍ത്ഥിച്ചു. ഇതോടെ നാട്ടുകാര്‍ ഇടപെടുകയായിരുന്നു.
ഇതിനിടെ സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. എന്നാല്‍ ഒരാളെ നാട്ടുകാര്‍ പിടികൂടി കൈകാര്യം ചെയ്യുകയായിരുന്നു. ഒടുവില്‍ ഇയാളും ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു.
സംഭവത്തില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാക്കള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha

























