സണ്ണിയുടെ ഐശ്വര്യം കര്‍ഷകന് അനുഗ്രഹമായി; നൂറ് മേനി വിളവ് കൊയ്ത് കർഷകൻ

ദുഷ്ട ശക്തികളെ ആട്ടിപ്പായിക്കാന്‍ പാടത്ത് സണ്ണിലിയോണിന്‍റെ ഫ്ലെക്സ് സ്ഥാപിച്ചായിരുന്നു ചെഞ്ചു റെഢി എന്ന കര്‍ഷകന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്. എന്നാലിപ്പോഴിതാ ചെഞ്ചു വീണ്ടും വാര്‍ത്തകളില്‍ താരമാവുകയാണ് സണ്ണിയുടെ ഫ്ലെക്സ് സ്ഥാപിച്ച പാടത്ത് നൂറ് മേനി വിളവ് കിട്ടിയ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറം ലോകം അറിഞ്ഞതോടെയാണ് സണ്ണിയുടെ ഐശ്വര്യം കര്‍ഷകന് അനുഗ്രഹമായത് ചര്‍ച്ചയാകുന്നത്.
നെല്ലൂരിലുള്ള തന്‍റെ പത്ത് ഏക്കര്‍ കൃഷി സ്ഥലത്തിന് വഴിയാത്രക്കാരുടെ കണ്ണ് കിട്ടാതിരിക്കാനാണ് കര്‍ഷകന്‍ സണ്ണിയുടെ ഫ്ലക്സ് പാടത്ത് സ്ഥാപിച്ചത്.
തന്‍റെ ഐശ്വര്യങ്ങള്‍ക്ക് കാരണം സണ്ണിലിയോണെന്നാണ് ഇപ്പോള്‍ ചെഞ്ചു റെഢി പറയുന്നത്. ഇതോടെ സുന്നയുടെ ആരാധകരും വിഷയം ഏറ്റെടുത്തിരിക്കുകയാണ് .
https://www.facebook.com/Malayalivartha

























