യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറ് പേര്‍ പിടിയില്‍

രാജസ്ഥാനില്‍ യുവതിയെ കൂട്ടബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ആറ് പേര്‍ പിടിയില്‍. ഒരു മാസം മുന്‍പ് രാജസ്ഥാനിലെ ബാരന്‍ ജില്ലയിലാണ് സംഭവം നടന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്നാണ് യുവതി പരാതി നല്‍കിയത്. ഭര്‍ത്താവിന്റെ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് ബാരന്‍ ജില്ലയില്‍ എത്തിയപ്പോഴാണ് യുവതി പീഡനത്തിനിരയായത്.
സമീപവാസിയായ ചേതന്‍ മീന എന്ന യുവാവ് ലിഫ്റ്റ് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ബൈക്കില്‍ കയറ്റിക്കൊണ്ട് പോകുകയും ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ തന്റെ അഞ്ച് സുഹൃത്തുക്കളെ വിളിച്ചുവരുത്തി യുവതിയെ കാഴ്ചവച്ചു.
പീഡനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.പിന്നീട് പീഡന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചു തുടങ്ങിയപ്പോഴാണ് യുവതി പരാതി നല്‍കിയത്. പീഡനക്കുറ്റത്തിനും ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതിനുമാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha
























