ഈ മാനേജർ ആള് കൊള്ളാല്ലോ...! എസ്ബിഐയിൽ ജോലി ചെയ്തിട്ട് റിസര്‍വ് ബാങ്കിലേക്ക് കള്ളനോട്ടുകളയച്ചു; എസ്ബിഐ മാനേജര്‍ക്കെതിരെ കേസ്

റിസര്‍വ് ബാങ്കിലേക്ക് കള്ള നോട്ടുകളയച്ചതിന് എസ്ബിഐ ജീവനക്കാരനെതിരെ കേസെടുത്തു. കാണ്‍പൂര്‍ ബ്രാഞ്ച് മാനേജരായ സതേയ് കുമാറാണ് വ്യാജനോട്ടുകളയച്ചത്. ഇയാൾക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷമായിരുന്നു സംഭവം നടന്നത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളാണ് ഇയാൾ ബാങ്കില്‍ നിന്നും റിസര്‍വ് ബാങ്കിലേക്ക് അയച്ചത്. വേണ്ടരീതിയിൽ പരിശോധന നടത്താത്തതും ഇടപാടുകാരില്‍ നിന്ന് കളളനോട്ട് സ്വീകരിച്ചതും അതേപണം റിസര്‍വ് ബാങ്കിലേക്ക് അയച്ചതുമാണ് ഇയാളെ കുടുക്കിയത്.
https://www.facebook.com/Malayalivartha
























