തേനിയില്‍ വന്‍ കാട്ടുതീ ; വിനോദ സഞ്ചാരികളായ 40 വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്

തമിഴ്നാട്ടിലെ തേനിയിലെ കുരങ്ങണി മലയില്‍ പടര്‍ന്ന് പിടിച്ച വന്‍ കാട്ടുതീയില്‍ വിനോദ സഞ്ചാരികളായ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ട്. അപകടത്തില്‍ പെട്ടവരെ രക്ഷിക്കാന്‍ ഇന്ത്യന്‍ വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി കെ.പളനിസാമിയുടെ അഭ്യര്‍ത്ഥന പ്രകാരമാണ് വ്യോമസേനയുടെ സഹായം ലഭ്യമാക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കുരങ്ങണി മലയില്‍ ട്രെക്കിംഗിനെത്തിയ വിദ്യാര്‍ത്ഥികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുന്നതിന് അഗ്നിശമന സേന അടക്കമുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തേക്ക് തിരിച്ചതായും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha
























