ജമ്മുവില്‍ സുരക്ഷാസേന മൂന്ന് തീവ്രവാദികളെ വധിച്ചു, ഭീകരരില്‍ നിന്ന് എ.കെ 47 തോക്കുകള്‍, പിസ്റ്റളുകള്‍ ഗ്രനേഡുകള്‍ എന്നിവയും പിടിച്ചെടുത്തു

ജമ്മുകാശ്മീരിലെ അനന്ത്‌നാഗില്‍ സുരക്ഷാസേന മൂന്ന് തീവ്രവാദികളെ വധിച്ചു. അനന്ത്‌നാഗിലെ ഹക്കൂര പ്രദേശത്ത് ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടലുണ്ടായത്.
ശ്രീനഗര്‍ സ്വദേശിയായ ഇസ ഫാസില്‍, അനന്ത്‌നാഗ്‌സ്വദേശികളായ സയ്യദ് ഒവൈസ്, സബ്‌സര്‍ അഹമ്മദ് സോഫി എന്നിവരാണ് കൊല്ലപ്പെട്ടത്.
സ്ഥലത്ത് തീവ്രവാദികളുടെ സാന്നിദ്ധ്യം ഉണ്ടെന്ന് മനസിലാക്കിയ സൈന്യം തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ വെടിയുതിര്‍ത്തതോടെ സൈനികര്‍ പ്രത്യാക്രമണം നടത്തുകയായിരുന്നു.
തുടര്‍ന്ന് രൂക്ഷമായ വെടിവയ്പാണ് നടന്നത്. ഭീകരരില്‍ നിന്ന് എ.കെ 47 തോക്കുകള്‍, പിസ്റ്റളുകള്‍ ഗ്രനേഡുകള്‍ എന്നിവയും പിടിച്ചെടുത്തു.
https://www.facebook.com/Malayalivartha

























