രാജീവ്ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളന്റെ ഹര്‍ജി തള്ളണമെന്ന് സിബിഐ

രാജീവ് ഗാന്ധി വധക്കേസിലെ വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് പ്രതി പേരറിവാളന്‍ നല്‍കിയ ഹര്‍ജി തള്ളണമെന്ന് സി.ബി.ഐ. കേസില്‍ പേരറിവാളന്റെ പങ്ക് വ്യക്തമായതാണെന്ന് സുപ്രീംകോടതിയും കണ്ടെത്തിയതാണ്. അതിനാല്‍ കേസില്‍ പരിഗണന അര്‍ഹിക്കുന്നില്ലെന്നാണ് സി.ബി.ഐ വാദം. രാജീവ് ഗാന്ധി വധത്തോടനുബന്ധിച്ച് നടന്ന ഗൂഢാലോചന അന്വേഷിക്കുന്നതിനായി 1999ല്‍ തന്നെ രൂപീകരിക്കുകയും ഇപ്പോഴും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ബഹുതല നിരീക്ഷണ സമിതിയാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
പ്രതിയുടെ ആവശ്യം അനുവദിക്കാനാവില്ല എന്നും സി.ബി.!ഐ വ്യക്തമാക്കി. വധത്തെക്കുറിച്ച് നേരത്തേ അറിയാമായിരുന്നു എന്ന മൊഴി എഴുതിച്ചേര്‍ത്തതാണ് എന്ന് സി.ബി.ഐ ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലാണ് വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പേരറിവാളന്‍ സുപ്രീംകോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha

























