ഐഎന്‍എക്സ് മീഡിയ കേസിൽ കാര്‍ത്തി ചിദംബരത്തിന് ജാമ്യമില്ല : മാര്‍ച്ച് 24വരെ ജുഡീഷല്‍ കസ്റ്റഡിയില്‍

ഐഎന്‍എക്സ് മീഡിയ ഇടപാടില്‍ അറസ്റ്റിലായ കാര്‍ത്തി ചിദംബരത്തിന് കോടതി ജാമ്യം നിഷേധിച്ചു. ഈ മാസം 24 വരെ കാര്‍ത്തിയെ ജുഡിഷല് കസ്റ്റഡിയില്‍ വിട്ടു. കാര്‍ത്തി കേസ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യലിനായി കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന സിബിഐയുടെ ആവശ്യം കോടതി പരിഗണിച്ചില്ല.
കേസില്‍ കാര്‍ത്തി ചിദംബരത്തിനെതിരേ വ്യക്തമായ തെളിവുകള്‍ ഉണ്ടെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. പി. ചിദംബരം കേന്ദ്രമന്ത്രിയായിരിക്കെ 2007ല്‍ മാധ്യമസ്ഥാപനമായ ഐഎന്‍എക്സ് മീഡിയ വിദേശത്തുനിന്ന് 305 കോടി രൂപ നിക്ഷേപം സ്വീകരിച്ചതു ചട്ടങ്ങള്‍ ലംഘിച്ചാണെന്നാണു കേസ്.
https://www.facebook.com/Malayalivartha

























