കാഠ്മണ്ഡു വിമാനാപകടത്തിൽ 50 പേർ മരിച്ചതായി സ്ഥിരീകരണം ; അപകടത്തിൽപ്പെട്ടത് ബംഗ്ലാദേശിൽ നിന്നുള്ള യുഎസ്-ബംഗ്ലാ എയർലൈൻസിന്‍റെ വിമാനം ; പരിക്കേറ്റ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്

നേപ്പാൾ തലസ്ഥാനമായ കാഠ്മണ്ഡുവിൽ വിമാനം തകർന്ന് വീണ് 50 പേർ മരിച്ചതായി സ്ഥിരീകരിച്ചു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്‍റെ റണ്‍വേയിലാണ് ബംഗ്ലാദേശിൽ നിന്നുള്ള യുഎസ്-ബംഗ്ലാ എയർലൈൻസിന്‍റെ വിമാനം തകർന്നു വീണത്. പരിക്കേറ്റ 17 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നാണ് വിവരം.
ധാക്കയിൽ നിന്നുള്ള വിമാനം കാഠ്മണ്ഡുവിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ഉച്ചകഴിഞ്ഞ് 2.20 ഓടെയായിരുന്നു അപകടം. വിമാനത്തിൽ യാത്രക്കാരും ജീവനക്കാരുമായി 71 പേരുണ്ടായിരുന്നു.
വാർത്താ ഏജൻസികൾ പുറത്തുവിടുന്ന ചിത്രങ്ങൾ പ്രകാരം വലിയ അപകടമാണ് നടന്നിനിരിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. വിമാനം തകർന്നതിന് പിന്നാലെ കനത്ത പുകപടലങ്ങളും കാഠ്മണ്ഡു വിമാനത്താവളത്തിൽ നിറഞ്ഞു.
https://www.facebook.com/Malayalivartha

























