ജാതക ദോഷം മാറ്റാൻ പരിഹാരം ചെയ്യണമെന്ന വ്യാജേന പെൺകുട്ടിയെ മുറിയിൽ കൊണ്ടുപോയി; ശേഷം ബലാത്സംഗം; ജ്യോതിഷി പിടിയിൽ

ജാതകദോഷം മാറ്റാനെന്ന പറഞ്ഞ് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത ജ്യോതിഷിയെ പോലീസ് അറസ്റ്റ് ചെയ്തു. പുട്ടൂരിലെ ബെന്നൂര്‍ നെക്കില സ്വദേശി ബാലചന്ദ്ര ആചാര്യ(34)യാണ് പോലീസിന്റെ പിടിയിലായത്. മാര്‍ച്ച് മൂന്നിന് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾക്കൊപ്പം ജ്യോതിഷിയെ കാണാൻ അയാളുടെ വീട്ടിലെത്തിയതായിരുന്നു പെൺകുട്ടി.
പെൺകുട്ടിക്ക് ജാതകദോഷമുണ്ടെന്നും അതിന് പരിഹാരക്രിയകള്‍ ചെയ്യണമെന്നും പറഞ്ഞ് ഇയാൾ പെൺകുട്ടിയെ അകത്തെ മുറിയിലേക്ക് കൊണ്ടുപോകുകയും അതുവരെ മാതാപിതാക്കളെ മുറിക്ക് പുറത്തിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ശേഷം മുറിയിലേക്ക് കൊണ്ടുപോയി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടി മാതാപിതാക്കളോട് പീഡനവിവരം പറയുകയും തുടർന്ന് ഇവരുടെ പരാതിയിൽ പോലീസ് ഇയാളെ പിടികൂടുകയുമായിരുന്നു.
https://www.facebook.com/Malayalivartha

























