യുവതിയെ കാറിൽ കയറ്റി; വിജനമായ സ്ഥലങ്ങളിലൂടെ സഞ്ചരിച്ചുക്കൊണ്ടിരിക്കവേ കാര്‍ ലോക്ക് ചെയ്ത് യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ചു; യൂബര്‍ ടാക്സി ഡ്രൈവർ പിടിയിൽ

ഓടിക്കൊണ്ടിരുന്ന കാർ ലോക്ക് ചെയ്ത് യുവതിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച യൂബര്‍ ടാക്സി ഡ്രൈവർ പിടിയിലായി. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഡ്രൈവറെക്കുറിച്ചും യുവതിയെ കൊണ്ടുപോയ വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിച്ചതായും പോലീസ് അറിയിച്ചു.
ഹരിയാനയിലെ കുണ്ടലില്‍ നിന്നും രോഹിണി സെക്ടറിലേക്ക് പോകാൻ യൂബര്‍ ടാക്സിക്ക് ബുക്ക് ചെയ്തതായിരുന്നു യുവതി. ടാക്സി വന്നപ്പോൾ മുതല്‍ യുവതിക്ക് സംശയം തോന്നിയിരുന്നു. മഞ്ഞ നമ്പര്‍ പ്ലേറ്റിനു പകരം വെള്ള നമ്പര്‍ പ്ലേറ്റായിരുന്നു കാറിന്. യുവതിയെ കാറില്‍ കയറ്റിയ ശേഷം ആളൊഴിഞ്ഞ വഴിയിലൂടെയാണ് ഡ്രൈവർ കാർ കൊണ്ടുപോയത്. യുവതി പ്രതികരിച്ചെങ്കിലും ഡ്രൈവർ അത് കേട്ടതായി ഭവിച്ചതേയില്ല. യുവാവിന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ യുവതി തൊട്ടടുത്ത ട്രാഫിക്ക് സിഗ്നലിന് അടുത്ത് ടാക്സിയിൽനിന്നും ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും ഡ്രൈവര്‍ ലോക്ക് ചെയ്യുകയായിരുന്നു. കുറച്ചു ദൂരം മുന്നോട്ടുപോയപ്പോൾ ഡ്രൈവര്‍ കാർ സ്ലോ ചെയ്യുകയും ചെയ്തു. ഇതോടെ ഡോര്‍ തുറന്ന് യുവതി കാറില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha

























