ഈ സ്ത്രീ അമ്മ തന്നെയാണോ..? പ്രസവിച്ച കുഞ്ഞിനെ പന്ത്രണ്ടാമത്തെ ദിവസം മണ്ണെണ്ണ ഒഴിച്ച് ചുട്ടെരിച്ചു

പ്രസവിച്ച കുഞ്ഞിനെ പന്ത്രണ്ടാമത്തെ ദിവസം മണ്ണെണ്ണ ഒഴിച്ച് ചുട്ടെരിച്ച യുവതി പിടിയിലായി. സംഭവത്തിൽ ഭട്കൽ വെങ്കടപുരിൽ മത്സ്യത്തൊഴിലാളി ഗോപാലിന്‍റെ ഭാര്യ യശോദ (27)യാണ് പിടിയിലായത്. മൂന്നു വർഷം മുമ്പായിരുന്നു യശോദയുടെ വിവാഹം. ജനിച്ചത് പെൺകുഞ്ഞായതിനാൽ ഭർത്താവിന്റെ വീട്ടുകാർ യശോദയെയും കുഞ്ഞിനേയും കാണാൻ കൂട്ടാക്കിയില്ല. ബന്ധുക്കളുടെ അവഗണന താങ്ങാനാകാതെയായിരുന്നു യശോദ കുഞ്ഞിനോട് ഈ ക്രൂരത കാട്ടിയത്.
സംഭവം നടക്കുന്ന സമയത്ത് ഭർത്താവ് ഗോപാല മീൻപിടിക്കാൻ പോയിരിക്കുകയായിരുന്നു. വീട്ടിലെത്തിയപ്പോൾ യശോദയുടെ അച്ഛനും അമ്മയും അവഗണിച്ചു. അതോടെ കുഞ്ഞിനെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. തീപ്പിടിച്ച് പിടഞ്ഞ കുഞ്ഞിന്‍റെ കരച്ചിൽ കേട്ട് യശോദയുടെ സഹോദരൻ കുഞ്ഞിനെ മണിപ്പാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























