ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ സൈനിക ക്യാമ്പില്‍ ഗ്രനേഡ് ലോഞ്ചര്‍ പൊട്ടിത്തെറിച്ച് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്ക്

ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയില്‍ സൈനിക ക്യാമ്പില്‍ ഗ്രനേഡ് ലോഞ്ചര്‍ പൊട്ടിത്തെറിച്ച് മൂന്ന് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് പരിക്കേറ്റു. ബുധനാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. നക്‌സല്‍ വിരുദ്ധ ഓപ്പറേഷന്‍ ഡ്യൂട്ടിക്കായി ആയുധങ്ങളും വെടിക്കോപ്പുകളും സജ്ജമാക്കുന്നതിനിടെയാണ് അപകടമുണ്ടായത്.
പരിക്കേറ്റവരെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
https://www.facebook.com/Malayalivartha

























