ആമസോണ്‍ ചാര്‍ജറുകള്‍ പിന്‍വലിക്കുന്നു....ബാറ്ററി ആസിഡ് കാരണം ഉപഭോക്താവിന് പൊള്ളലേറ്റതായും പരാതി

ആമസോണ്‍ ബേസിക്‌സ് 2,60,000 പോര്‍ട്ടബിള്‍ ചാര്‍ജറുകള്‍ തിരിച്ചുവിളിക്കുന്നു. അമിതമായി ചൂടാവുന്നതിനാല്‍ തീപിടിക്കാന്‍ സാധ്യതയുണ്ടെന്ന് കണ്ടതിനാലാണ് തിരിച്ചുവിളിക്കുന്നതെന്ന് കമ്ബനി അധികൃതര്‍ അറിയിച്ചു.
നിരവധി ആളുകള്‍ ചാര്‍ജറുകള്‍ക്ക് അമിതമായി ചൂടാകുന്നതായി ചുണ്ടിക്കാട്ടി പരാതികള്‍ നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ പരാതി ലഭിച്ചതിന്റെ കൂടെ പശ്ചാത്തലത്തിലാണ് ഈ പിന്‍വലിക്കല്‍. ബാറ്ററി ആസിഡ് കാരണം ഉപഭോക്താവിന് പൊള്ളലേറ്റതായും പരാതിയുണ്ട്.
ആറ് തരം ചാര്‍ജ്ജറുകളാണ് പിന്‍വലിച്ചത്. 16,100 എംഎഎച്ച്, 10,000 എംഎഎച്ച്, 5,600 എംഎഎച്ച്, 2,000 എംഎഎച്ച് ഒപ്പം മൈക്രോ യുഎസ്ബി കേബിള്‍, 3,000 എംഎഎച്ച് ഒപ്പം മൈക്രോ യുഎസ്ബി കേബിള്‍ എന്നിവയാണ് പിന്‍വലിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha

























