എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തിരിക്കുന്നു എന്ന് വ്യാജ സന്ദേശം ; എയര്‍ ഇന്ത്യയുടെ ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്തു

എയര്‍ ഇന്ത്യയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജ് ഹാക്ക് ചെയ്യപ്പെട്ടു. ഇന്നു രാവിലെ ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ട് മണിക്കൂറുകള്‍ക്കു ശേഷം പുനഃസ്ഥാപിച്ചു. തുര്‍ക്കിയില്‍ നിന്നുള്ള I ayyildtiz എന്ന ഹാക്കര്‍ സംഘമാണ് ഇതിനു പിന്നിലെന്നാണ് സൂചന.
ഇന്നു പുലര്‍ച്ചയോടെ എയർ ഇന്ത്യയുടെ ട്വീറ്റർ അകൗണ്ടിൽ പ്രത്യക്ഷപ്പെട്ട ടര്‍ക്കിഷ് ഭാഷയിലുള്ള ചില ട്വീറ്റുകളാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടതിനെ കുറിച്ചുള്ള സൂചന നല്‍കിയത്. കൂടാതെ എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിലാസം മാറ്റുകയും ചെയ്തു. തുര്‍ക്കി അനുകൂല ട്വീറ്റുകളാണ് പേജില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. ഇതു കൂടാതെ ഒരു ട്വീറ്റ് പേജില്‍ പിന്‍ ചെയ്തിട്ടുമുണ്ടായിരുന്നു. അവസാന നിമിഷത്തെ അറിയിപ്പ്: എയര്‍ ഇന്ത്യയുടെ എല്ലാ വിമാനങ്ങളും റദ്ദ് ചെയ്തിരിക്കുന്നു. ഇനി ടര്‍ക്കിഷ് വിമാനത്തില്‍ യാത്ര ചെയ്യാം എന്നുമായിരുന്നു ഈ ട്വീറ്റ്. എയര്‍ ഇന്ത്യയുടെ ഔദ്യോഗിക വിലാസം @airindiain എന്നതില്‍നിന്ന് @airindiaTR എന്നാക്കി ഹാക്കര്‍മാര്‍ മാറ്റുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























