അധോലോക നായകനും കുടുംബത്തിനും അത്യാഡംബര രഹസ്യ സങ്കേതമൊരുക്കിയത് പാകിസ്ഥാൻ... കുറ്റവാളി ദാവൂദ് ഇബ്രാഹിന് ഒരുക്കി നല്‍കിയ ഒളിയിടം കണ്ടെത്തി

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പിടിയിലായ ദാവൂദിന്റെ കൂട്ടാളിയും 1993ലെ മുംബൈ സ്ഫോടന കേസില്‍ പ്രതിയുമായ ഫാറൂഖിനെ സിബിഐ ചോദ്യം ചെയ്തു വരികയാണ്. പാക്കിസ്ഥാന്‍ സേനയുടെ സംരക്ഷണയില്‍ കുപ്രസിദ്ധ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിന് ഒരുക്കി നല്‍കിയ ഒളിയിടം കണ്ടെത്തി.
കറാച്ചിക്കു സമീപമുള്ള ഒരു ദ്വീപില്‍ മുഴുവന്‍ സമയവും പാക്കിസ്ഥാന്‍ തീരസേനയുടെ കാവലിലാണ് ഈ രഹസ്യ സങ്കേതം. അത്യാവശ്യ ഘട്ടത്തില്‍ മണിക്കൂറുകള്‍ക്കകം ദാവൂദിന് കടല്‍ മാര്‍ഗം ദുബായില്‍ എത്താനുള്ള രക്ഷാമാര്‍ഗവും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. കറാച്ചിക്കു സമീപമുള്ള ആഡംബര ബംഗ്ലാവിലാണ് ദാവൂദിനും കുടുംബത്തിനും പാക്കിസ്ഥാന്‍ അഭയം നല്‍കിയിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തേ മുതല്‍ വന്നിരുന്നു.
ഇന്ത്യ-പാക്ക് അതിര്‍ത്തിയിലുള്‍പ്പെടെ സുരക്ഷാ ചുമതല വഹിക്കുന്ന അര്‍ധ സൈനീക വിഭാഗമായ പാക്കിസ്ഥാന്‍ റേഞ്ചേഴ്സിന്റെ മേല്‍നോട്ടത്തിലാണ് ഇവിടുത്തെ സുരക്ഷാ ക്രമീകരണങ്ങള്‍. പാക്ക് ചാര സംഘടനയായ ഐഎസ്‌ഐയുടെ നിയന്ത്രണത്തിലാണ് ഈ ദ്വീപ്. ഇവിടെ നിന്നുള്ള പ്രത്യേക റൂട്ടില്‍ ആറു മണിക്കൂറിനകം ദുബായില്‍ എത്താം. പാക്ക് ചാര സംഘടനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രമേ ദാവൂദുമായി ബന്ധപ്പെടാന്‍ അനുവാദമുള്ളൂ. പ്രത്യേക ഫ്രീക്വന്‍സിയിലുള്ള ഉപഗ്രഹ ഫോണിലൂടെയാണ് ദാവൂദുമായി ബന്ധപ്പെടുന്നത്.
https://www.facebook.com/Malayalivartha

























