Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്

പതിനെട്ടുകാരിയായ മകളുടെ കാമുകന് പണവും സമ്പാദ്യവും ഇല്ല!! വീട്ടിലേയ്ക്ക് വിളിച്ചു വരുത്തി പെൺകുട്ടിയുടെ വീട്ടുകാർ ചെയ്തത്....

15 MARCH 2018 01:36 PM IST
മലയാളി വാര്‍ത്ത

ഉയര്‍ന്ന ജാതിയില്‍ പെട്ട പെണ്‍കുട്ടിയെ പ്രണയിച്ചതിന് ദലിത് യുവാവിനെ കാമുകിയുടെ വീട്ടുകാര്‍ അടിച്ചുകൊന്നു. ഖാജിപ്പേട്ട് സാഹിത്യ ഡിഗ്രി കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ വൈ.വിജയകുമാര്‍(19)ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളെയും അമ്മാവനെയും പൊലീസ് അറസ്റ്റ് ചെയ്തു.

മാര്‍ച്ച് 10ന് കഡപ്പ ജില്ലയിലുള്ള ഖാജിപ്പേട്ട് മണ്ഡലില്‍ ആണ് സംഭവം നടന്നത്. പതിനെട്ടുകാരിയായ പെണ്‍കുട്ടിയുമായി കഴിഞ്ഞ രണ്ട് വര്‍ഷമായി വിജയകുമാര്‍ പ്രണയത്തിലായിരുന്നു. വെറുമൊരു സൗഹൃദമെന്നായിരുന്നു ആദ്യം പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കരുതിയത്. പിന്നീടാണ് ഇരുവരും പ്രണയത്തിലാണെന്നും ദിവസവും കാണാറുണ്ടെന്നും വീട്ടുകാര്‍ അറിയുന്നത്. വിജയകുമാര്‍ ദലിതാണെന്നും കൂടി അറിഞ്ഞതോടെ വീട്ടുകാര്‍ ഈ ബന്ധത്തെ എതിര്‍ത്തു.

മാത്രമല്ല വിജയകുമാറിന്റെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മരിച്ചുപോയതാണ്. അമ്മ ഒരു ഫാമില്‍ കൂലിപ്പണി ചെയ്യുകയാണ്. പെണ്‍കുട്ടിയുടെ വീട്ടുകാരാണെങ്കില്‍ ആ പ്രദേശത്തെ പ്രധാനപ്പെട്ട ധനിക കുടുംബവും. പല തവണ ഇരുവരെയും വീട്ടുകാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മൈദുകുര്‍ ഡപ്യൂട്ടി എസ്പി കെ.ശ്രീനിവാസലു പറഞ്ഞു. ഈയിടെ വിജയകുമാര്‍ പെണ്‍കുട്ടിക്കെഴുതിയ കത്ത് വീട്ടുകാര്‍ കണ്ടെടുത്തു. ഫോണില്‍ വന്ന മെസേജുകളും കണ്ടെത്തി. വിജയകുമാറിനെ മാത്രമേ വിവാഹം ചെയ്യൂ എന്ന പിടിവാശിയിലായിരുന്നു പെണ്‍കുട്ടി.

മാര്‍ച്ച് 10ന് രാത്രി പെണ്‍കുട്ടിയുടെ അമ്മാവനായ സാമ്പശിവ റെഡ്ഡി വിജയകുമാറിനെ വീട്ടിലേക്ക് വിളിച്ചു വരുത്തി. രാത്രി 11ന് വീട്ടിലെത്തിയ വിജയകുമാറിനെ ടെറസില്‍ കൊണ്ടുപോയി പിതാവ് മഹേഷ് റെഡ്ഡിയും അമ്മാവനും ചേര്‍ന്ന് മര്‍ദ്ദിച്ചു. തടി കൊണ്ട് വിജയകുമാറിന്റെ തലക്കടിക്കുകയും ചെയ്തു. ഈ സമയം പെണ്‍കുട്ടിയെ വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. അടിയുടെ ആഘാതത്തില്‍ വിജയകുമാര്‍ മരിച്ചു.

ടെറസില്‍ മൃതദേഹം ഉപേക്ഷിച്ച മഹേഷും സാമ്പശിവയും പിറ്റേദിവസം അത് ഗാഞ്ജീരഡപ്പള്ളിയിലുള്ള റെയില്‍വേ ട്രാക്കില്‍ കൊണ്ടിടുകയും ചെയ്തു. കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. മകനെ കാണാതായതോടെ വിജയകുമാറിന്റെ അമ്മ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. പെണ്‍കുട്ടിയുടെ അമ്മ സുബ്ബരത്‌ന റെഡ്ഡിയേയും പൊലീസ് അറസ്റ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (21 minutes ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (29 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (35 minutes ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (43 minutes ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (1 hour ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (2 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (2 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (2 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (3 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (3 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (3 hours ago)

Malayali Vartha Recommends