എനിക്ക് മനുഷ്യരെക്കുറിച്ച് എഴുതാന്‍ ഭയമാണ് ; ദൈവങ്ങളെക്കുറിച്ചെഴുതാന്‍ അതിലേറെ ഭയമാണ് ;പെരുമാള്‍ മുരുകന്‍ ഇപ്പോള്‍ എഴുതുന്നത് ആടുകളെപ്പറ്റി

ദൈവനിന്ദയുടെ പേരില്‍ ഹിന്ദു സംഘടനകളുടെ ഭാഗത്ത് നിന്നും എതിര്‍പ്പുകള്‍ നേരിട്ട പെരുമാള്‍ മുരുകന്‍ പുതിയ നോവല്‍ പ്രസിദ്ധീകരിക്കുന്നു. പൂനാച്ചി എന്നാണ് പുതിയ നോവലിന്‍റെ പേര്
എനിക്ക് മനുഷ്യരെക്കുറിച്ച് എഴുതാന്‍ ഭയമാണ്. ദൈവങ്ങളെക്കുറിച്ചെഴുതാന്‍ അതിലേറെ ഭയമാണ്. പശുവിനെയോ പന്നിയെക്കുറിച്ചോ പറയുന്നതും പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതിനാലാണ് പ്രശ്നരഹിതമായ, നിരുപദ്രവികളായ ആടുകളെക്കുറിച്ച് എഴുതാന്‍ തീരുമാനിച്ചതെന്ന് നോവലിന്‍റെ ആമുഖത്തില്‍ പെരുമാള്‍ മുരുകന്‍ പറയുന്നു.
140 വര്‍ഷം മുന്‍പ് തമിഴ്നാട് കണ്ട് ഏറ്റവും വലിയ വരള്‍ച്ചയാണ് നോവലിന്‍റെ പശ്ചാത്തലം. പൂനാച്ചി അല്ലെങ്കില്‍ കറുത്ത ആടാണ് കഥയുടെ കേന്ദ്ര കഥാപാത്രം. എന്‍റെ കുട്ടിക്കാലത്ത് ദാരിദ്ര്യമുണ്ടായിരുന്നു. എന്നാല്‍ കൃഷി ഒരു ജോലിയായിരുന്നില്ല, ജീവിതമായിരുന്നു. എല്ലായ്പ്പോഴും ജീവിക്കുന്നതുപോലെ തോന്നിയിരുന്നു. എന്‍റെ ഗ്രാമത്തില്‍ എനിക്ക് ഒന്നും നഷ്ടപ്പെട്ടിരുന്നില്ല^ പെരുമാള്‍ മുരുകന്‍ പറഞ്ഞു.
പെരുമാള്‍ മുരുകന്‍റെ ഏറെ വിവാദം സൃഷ്ടിച്ച മാതോരുഭാഗന്‍ എന്ന നോവലിനു ശേഷം പുറത്തിറങ്ങുന്ന ആദ്യനോവലാണ് പുനാച്ചി.
https://www.facebook.com/Malayalivartha

























