തിരുപ്പതിയില്‍ കാണിക്കയായി എത്തിയത് 25 കേടിയുടെ അസാധു നോട്ടുകള്‍ ; മാറ്റിനൽകണമെന്ന ആവശ്യവുമായി ക്ഷേത്രം അധികാരികൾ

സാധാരണക്കാർക്കൊപ്പം ദൈവങ്ങളെയും വലച്ച് നോട്ട് നിരോധനം. നോട്ട് നിരോധനത്തിനു ശേഷം തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കാണിക്കയായി ലഭിച്ചത് 25 കോടിയുടെ അസാധു നോട്ടുകള്‍. 1000, 500 രൂപ നോട്ടുകള്‍ നിരോധിച്ചതിനു ശേഷം ഏതാനും മാസങ്ങള്‍ക്കുള്ളിലാണ് ഭക്തര്‍ കാണിക്കയായി അസാധു നോട്ടുകൾ നിക്ഷേപിച്ചത്. തുടർന്ന് ഭഗവാനെ കരുതി രൂപ മാറ്റി നല്‍കണമെന്ന് റിസര്‍വ് ബാങ്കിനോട് ക്ഷേത്രം അധികാരികള്‍ ആവശ്യപ്പെട്ടു.
അസാധു നോട്ടുകള്‍ മാറി നല്‍കണമെന്ന് ആവശ്യപ്പെട്ട് റിസര്‍വ് ബാങ്കിന് കത്തയച്ചതായി തിരുമല തിരുപ്പതി ദേവസ്വം അഡീഷണല്‍ ഫിനാന്‍ഷ്യല്‍ അഡ്വൈസറും മുഖ്യ അക്കൗണ്ടന്റ് ഓഫീസറുമായ ഒ ബാലാജി പറഞ്ഞു. റിസര്‍വ് ബാങ്കിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാട് ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ക്ഷേത്രം ഭാരവാഹികള്‍. നോട്ടുകള്‍ ക്ഷേത്രത്തില്‍ തന്നെ സുരക്ഷിതമായി സൂക്ഷിച്ചുവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























