കുപ്പിവെള്ളം കുടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.... കുപ്പിവെള്ളത്തില്‍ പ്ലാസ്റ്റിക് കലര്‍ന്നതെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍

കുടിവെള്ള കമ്പനികളുടെ ഉത്പന്നങ്ങളില്‍ പ്ലാസ്റ്റിക് മാലിന്യമെന്ന് ഞെട്ടിക്കുന്ന കണ്ടെത്തല്‍. ഒന്‍പത് രാജ്യങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിക്കുന്ന കണ്ടെത്തല്‍. മൈക്രോ പ്ലാസ്റ്റിക് ഘടകങ്ങളുടെ അംശം കാര്യമായ തോതില്‍ അടങ്ങിയിരിക്കുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.
ബ്രസീല്‍, ചൈന, ഇന്ത്യ, ഇന്തോനേഷ്യ, കെനിയ, ലെബനന്‍, മെക്‌സികോ, തായലാന്‍ഡ്, അമേരിക്ക എന്നീ രാജ്യങ്ങളില്‍ നിന്ന് 250 കുപ്പി വെള്ളം ശേഖരിച്ചു നടത്തിയ പഠനത്തിലാണ് പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്. അക്വാ, അക്വാഫിന, ഡസാനി, എവിയാന്‍, നെസ്ലെ പ്യൂവര്‍ ശെലഫ്, ബിസ്ലേരി, എപുറ, മിനല്‍ബ, വഹാഹ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളൂടെ കുപ്പിവെള്ളവും പരിശോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
ഇവയില്‍ 93 ശതമാനം സാമ്ബിളുകളിലും പ്ലാസ്റ്റിക്കിന്റെ അംശം കണ്ടെത്തി. പോളി പ്രൊപ്പലിന്‍, നൈലോണ്‍, പോളി എത്തിലിന്‍ എന്നിവയാണ് വെള്ളത്തില്‍ കലര്‍ന്നതായി കണ്ടെത്തിയിരിക്കുന്നത്.
https://www.facebook.com/Malayalivartha

























