തേനിയെ നടുക്കിയ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി... നിയമവിരുദ്ധമായി ട്രക്കിംഗ് സംഘത്തിന്റെ യാത്ര കവർന്നെടുന്നത്...

തേനിയെ നടുക്കിയ കാട്ടുതീയില്‍പ്പെട്ട് മരിച്ചവരുടെ എണ്ണം 14 ആയി. പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഈറോഡ് സ്വദേശി കണ്ണന്‍ (26), ചെന്നൈ സ്വദേശി അനുവിദ്യ (25) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച വൈകിട്ടാണ് ഇവര്‍ മരണത്തിന് കീഴടങ്ങിയത്. ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടുത്തത്തില്‍ ദമ്പതികള്‍ അടക്കം 12 പേര്‍ മരിച്ചിരുന്നു. ചെന്നൈ ട്രക്കിംഗ് ക്ലബിന്റെ നേതൃത്വത്തില്‍ 39 അംഗ സംഘമാണ് കുരങ്ങിണി മലയില്‍ ട്രക്കിംഗിന് എത്തിയത്.
നിയമവിരുദ്ധമായാണ് സംഘം ട്രക്കിംഗ് നടത്തിയത്. സംഭവത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തില്‍ തേനി റേഞ്ച് ഓഫീസര്‍ ജെയ്‌സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha

























