പോലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ചു ജീവനൊടുക്കി

ഗയയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം വെടിവച്ചു ജീവനൊടുക്കി. സബ് ഇന്‍സ്‌പെക്ടര്‍ ഗൗരിശങ്കര്‍ താക്കൂര്‍ (54) ആണ് മരിച്ചത്. ഗയാ ജില്ലയിലെ പരൗയ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവമുണ്ടായത്.അവധി നിഷേധിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ ജീവനൊടുക്കിയതെന്നു പറയുന്നു.
മുസാഫര്‍പുരിലെ ഹര്‍ദാസ്പുര്‍ സ്വദേശിയാണ് ഗൗരിശങ്കര്‍. വെടിവയ്ക്കുന്ന ശബ്ദം കേട്ട് സഹപ്രവര്‍ത്തകര്‍ ഓടിയെത്തുമ്പോള്‍ മുറിയില്‍ രക്തത്തില്‍ കുളിച്ച് കിടക്കുകയായിരുന്നു. ഉടന്‍തന്നെ ഗൗരിശങ്കറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha

























