അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാതെ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു

മോദി സര്‍ക്കാരിനെതിരെ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് പരിഗണിക്കാതെ ലോകസഭ ഇന്നത്തേക്ക് പിരിഞ്ഞു . ബഹളത്തിനിടെ അവിശ്വാസ പ്രമേയ നോട്ടീസ് പരിഗണിക്കാന്‍ കഴിഞ്ഞില്ല എന്നായിരുന്നു സ്പീക്കറുടെ വിശദീകരണം. ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യവും പി.എന്‍.ബി തട്ടിപ്പും ഉയര്‍ത്തി തുടര്‍ച്ചയായ പത്താം ദിവസമാണ് ലോക്‌സഭയില്‍ ബഹളം തുടരുന്നത്.
ഇനി തിങ്കളാഴ്ചയാണ് സഭ ചേരുക. അതേസമയം, രാജ്യസഭ ഉച്ചക്ക് രണ്ടര വരെ പിരിഞ്ഞിരിക്കുകയാണ്.
ആന്ധ്രപ്രദേശിലെ പ്രധാനപാര്‍ട്ടികളായ ടി.ഡി.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസുമാണ് അവിശ്വാസത്തിന് നോട്ടീസ് നല്‍കിയത്. തൃണമൂല്‍ കോണ്‍ഗ്രസ്, സി.പി.എം, എ.ഐ.എ.ഡി.എം.കെ, മുസ്ലിം ലീഗ്, എ.എം.എം.കെ, മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലിമീന്‍ എന്നീ പാര്‍ട്ടികളും അവിശ്വാസത്തെ പിന്തുണക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























