തമിഴ്നാട് മുന്‍ മന്ത്രിയുടെ മകളും കുടുംബവും യാത്ര ചെയ്തിരുന്ന വാഹനം നിയന്ത്രണം വിട്ട് കിണറ്റിൽ വീണു

തമിഴ്നാട് മുന്‍ മന്ത്രിയുടെ മകളും കുടുംബവും യാത്ര ചെയ്തിരുന്ന കാർ നിയന്ത്രണം വിട്ട് കിണറ്റിൽ വീണു. അണ്ണാ ഡിഎംകെയുടെ മുന്‍ മന്ത്രിയും മടത്തുകുളം എംഎല്‍എയുമായിരുന്ന ഷണ്‍മുഖവേലുരിന്റെ മകളുടെ കുടുംബമാണ് അപകടത്തില്‍ പെട്ടത്. അപകടത്തിൽ കാറിലുണ്ടായിരുന്ന ആറുപേരും പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.
മറയൂരില്‍ എത്തിയപ്പോയായിരുന്നു കാറിന്റെ ടയര്‍ പൊട്ടുകയും കാര്‍ നിയന്ത്രണം വിട്ട് കിണറ്റിലേയ്ക്ക് വീഴുകയും ചെയ്തത്. കിണറ്റില്‍ വെള്ളമില്ലാതിരുന്നതിനാൽ വന്‍ ദുരന്തം ഒഴിവായി. നാട്ടുനാട്ടകാരും ഫയര്‍ഫോഴ്സും ചേർന്ന് ഇവരെ കിണറ്റില്‍ നിന്നും കരയ്ക്കു എത്തിച്ചു. മുന്‍ മന്ത്രിയുടെ മകള്‍ മീനാക്ഷി ,ഭര്‍ത്താവ് മോഹന്‍രാജ്, ബന്ധുക്കളായ സുന്ദരരാജന്‍, രാധാമണി, തങ്കവേല്‍, ഒപ്പം ഡ്രൈവര്‍ മോഹന്‍രാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha

























