Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത വളര്‍ത്തി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ബിജെപി, ഐടി സെല്ലില്‍ ജോലി ചെയ്യുന്നത് ഇരുപതിനായിരത്തില്‍ അധികം ആളുകള്‍, വെളിപ്പെടുത്തലുമായി യുവാവ്

17 MARCH 2018 12:28 PM IST
മലയാളി വാര്‍ത്ത

ജനങ്ങള്‍ക്കിടയില്‍ വര്‍ഗ്ഗീയത വളര്‍ത്തി വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കാന്‍ ബിജെപി ഐടി സെല്ലില്‍ ജോലി ചെയ്യുന്നത് ഇരുപതിനായിരത്തില്‍ അധികം ആളുകള്‍. വെളിപ്പെടുത്തലുമായി ഐടി സെല്ലിന്റെ ഭാഗമായിരുന്ന മഹാവീര്‍ എന്ന യുവാവ്. രാജ്യം ഭരിക്കുന്ന ബിജെപിയുടെ ഐടി സെല്ലിനെക്കുറിച്ച് മുഴുവന്‍ രഹസ്യങ്ങളും വെളിപ്പെടുത്തിയിരിക്കുകയാണ് മഹാവീര്‍.

ഇരുപതിനായിരത്തില്‍ അധികം ആളുകള്‍ വര്‍ക്ക് ചെയ്യുന്ന ഐടി സെല്‍. അതില്‍ ട്വീറ്റുകളും മെസേജുകളും തയ്യാറാക്കുന്നതിന് സൂപ്പര്‍ 150 എന്നൊരു സെപ്ഷ്യല്‍ വിങ്. 2015 ജൂലൈയില്‍ പ്രധാനമന്ത്രി പ്രത്യേകം സന്ദര്‍ശിച്ചിരുന്നു ഈ വിഭാഗത്തെ. അവരെ റിക്രൂട്ട് ചെയ്യുന്നതിന് ഒരു പിആര്‍ സെക്ഷന്‍. ഓരോ ആളുകള്‍ക്കും ദിവസേന ആയിരം രൂപ മുതല്‍ ലക്ഷക്കണക്കിന് രൂപ വരെ ശമ്പളം.

ഓരോ ആളുകള്‍ക്കും പത്തു മൊബൈലും,പത്ത് വാട്‌സ്ആപ്പ് നമ്പറും. വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിക്കുന്നതിന്നും വെറുപ്പിന്റെ രാഷ്ട്രീയം പ്രചരിപ്പിക്കുന്നതിന്നും വിവിധ പേരിലുള്ള വെബ് സൈറ്റുകള്‍. അതില്‍ തന്നെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിക്കുന്ന ആദ്യത്തെ ഇരുപത് വെബ്‌സൈറ്റുകളില്‍ പത്താം സ്ഥാനത്തുള്ള ന്യൂസ്‌ട്രെന്‍ഡ്. ന്യൂസ് മൂന്ന് കോടിയിലധികം പേര്‍ ദിവസവും സന്ദര്‍ശിക്കുന്നുവെന്നും മഹാവീര്‍ പറയുന്നു.

ഫേസ്ബുക്കില്‍ 20 ലക്ഷത്തിന് മുകളില്‍ ഫോളേവേഴ്‌സ് ഉള്ള നിരവധി പേജുകള്‍. ഇത്തരം പേജുകളില്‍ അധികവും ഇന്ത്യന്‍ ആര്‍മിയുടെയും മറ്റു പ്രശസ്തരായ ആളുകളുടെയും പേരുകളിലാണ്. ഇന്ത്യന്‍ ആര്‍മിയുടെ ഒഫിഷ്യല്‍ പേജിനെക്കാള്‍ ഫോളേവേഴ്‌സ് സംഘ പരിവാറിന്റെ അണ്‍ഒഫീഷ്യല്‍ പേജിനുണ്ട്. മുസ്ലിംകള്‍ക്കിടയില്‍ ബിജെപിക്ക് നല്ലൊരു പ്രതിച്ഛായ ഉണ്ടാക്കിയെടുക്കാന്‍ നിരവധി മുസ്ലിം ഐഡികളും ഹിന്ദുക്കള്‍ക്കിടയില്‍ മുസ്ലിം വിദ്വേഷം ഉണ്ടാക്കിയെടുക്കുവാന്‍ ഹിന്ദു ഐഡികളും ഉപയോഗിക്കുന്നു.

കഴിഞ്ഞ കുറേ നാളുകളായി ഐടി സെല്ലിന്റെ ഭാഗമായിരിക്കുകയും പിന്നീട് ആ ജോലി ഉപേക്ഷിക്കുകയും ചെയ്ത ശേഷമാണ് മഹാവീര്‍ എന്ന യുവാവ് പാര്‍ട്ടിയുടെ തീവ്ര വര്‍ഗ്ഗീയതയും വെറുപ്പിന്റെ രാഷ്ട്രീയവും സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. എല്ലാ വാര്‍ത്തകളിലും ഹിന്ദു മുസ്ലിം സ്പര്‍ധക്കുള്ള മരുന്ന് തിരയുകയാണ് പ്രധാന ജോലിയെന്നു മഹാവീര്‍ പറയുന്നു. വെറുപ്പിന്റെ രാഷ്ട്രീയമാണ് ബിജെപിയെ അധികാരത്തിലേക്ക് നയിക്കുന്നതെന്നും, മോഡിയേക്കാള്‍ ബിജെപി യുടെ താഴെ ഘടകങ്ങളില്‍ യോഗി ആദിത്യനാഥിനു സ്വീകാര്യതയേറി വരുന്നതായും അദ്ദേഹം വെളിപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (29 minutes ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (41 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (1 hour ago)

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (1 hour ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (1 hour ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (1 hour ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (1 hour ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (2 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (2 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (3 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (3 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (3 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (4 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (4 hours ago)

Malayali Vartha Recommends