Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളിൽ കിടക്കുന്നത് കോടികൾ; ഏറ്റവും കൂടുതൽ പണം എസ്ബിഐയിൽ

18 MARCH 2018 01:08 PM IST
മലയാളി വാര്‍ത്ത

അവകാശികളില്ലാതെ ഇന്ത്യയിലെ ബാങ്കുകളിൽ കിടക്കുന്നത് കോടിക്കണക്കിന് രൂപയാണ്. റിസര്‍വ്വ് ബാങ്ക് അധികൃതർ ഇതു സംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഇതനുസരിച്ച് ഇന്ത്യയിലെ ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്നത് 11,302 കോടി രൂപയാണ്. എസ്ബിഐയിലാണ് ഏറ്റവും കൂടുതല്‍ പണം അവകാശികളില്ലാതെ കിടക്കുന്നത്. ഇവിടെ 1262 കോടി രൂപയാണ് ഇത്തരത്തിലുള്ളത്. എസ്ബിഐ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പണമുള്ളത് പഞ്ചാബ് നാഷണല്‍ ബാങ്കിലാണ്. 1250 കോടി രൂപയാണ് ഇവിടെയുള്ളത്.

മറ്റ് ബാങ്കുകളില്‍ 7040 കോടി രൂപയാണ് അവകാശികളില്ലാതെ കിടക്കുന്നത്. എച്ച്‌ഡിഎഫ്സി, ആക്സിസ് ബാങ്ക്, കോട്ടക് മഹീന്ദ്ര തുടങ്ങിയ സ്വകാര്യ ബാങ്കുകളിലും 1416 കോടി രൂപ അവകാശികളില്ലാതെ കിടക്കുന്നുണ്ട്. ഇപ്പോൾ അവകാശികളില്ലാത്തതായി കണക്കുകൂട്ടിയിരിക്കുന്ന അക്കൗണ്ടുകളുടെ ഉടമകള്‍ എപ്പോഴെങ്കിലും പണത്തിന് അവകാശ വാദം ഉന്നയിക്കുകയാണെങ്കിൽ അത് കിട്ടുമെന്ന് റിസര്‍വ്വ് ബാങ്ക് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. പത്ത് വര്‍ഷത്തിൽ കൂടുതൽ ഉടമകളെത്താത്ത അക്കൗണ്ടുകളിലുള്ള തുകയാണ് അവകാശികളില്ലാത്ത പണമായി ബാങ്ക് കണക്കാക്കുന്നത്. സാധാരണയായി ഉടമകള്‍ മരിച്ചുപോകുകയോ മറ്റ് നോമിനികള്‍ ഇല്ലാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഇങ്ങനെ അവകാശികളില്ലാതാകുന്നത്. ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉള്ളവര്‍ പണം നിക്ഷേപിച്ച ശേഷം പിന്നീട് അന്വേഷിക്കാതിരിക്കുമ്പോഴും ഇങ്ങനെ അവകാശികളില്ലാത്ത പണം കണക്കുകൂട്ടുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (4 minutes ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (22 minutes ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (40 minutes ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (47 minutes ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (56 minutes ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (1 hour ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (1 hour ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (1 hour ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (2 hours ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (2 hours ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (2 hours ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (2 hours ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (2 hours ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (3 hours ago)

Malayali Vartha Recommends