നൃത്ത ലഹരിയില്‍ നര്‍ത്തകിയെ അപമാനിച്ച് ആര്‍ജെഡി നേതാവ് ; സംഭവം വിവാദമാകുന്നു

നൃത്ത ലഹരിയില്‍ നര്‍ത്തകിയെ കൈയില്‍ കോരിയെടുത്ത് യുവതിയെ അപമാനിച്ച ആര്‍ജെഡി നേതാവിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിഹാറിലെ ആര്‍ജെഡി നേതാവായ അരുണ്‍ ദഡ്പുരിയാണ് നൃത്തത്തിനിടെ യുവതിയെ അപമാനിച്ചത്. ആദ്യം നര്‍കത്തകിക്ക് നേരെ കുറെ നോട്ടുകള്‍ എറിഞ്ഞു. പിന്നീടാണ് നേതാവ് മോശമായി പെരുമാറിയത്.
മാര്‍ച്ച് പത്തിന് ഒരു വിവാഹാഘോഷത്തിനിടെയാണ് സംഭവം നടന്നത്. എന്നാല്‍ ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തു വന്നത്. വേദിയില്‍ നൃത്തം ചെയ്യുന്ന യുവതിയുടെ കൂടെ അരുണ്‍ ഡാന്‍സ് ചെയ്യുകയും ഇതിനിടെ യുവതിയെ കൈയില്‍ കോരി എടുക്കുകയുമായിരുന്നു. കാണികള്‍ ബഹളം വെച്ചതിനെ തുടര്‍ന്നാണ് യുവതിയെ താഴെയിറക്കാന്‍ അരുണ്‍ തയ്യാറായത്.
ഫത്തേപ്പൂരിലെ രാം സഹായി സ്‌കൂളിലായിരുന്നു ആഘോഘ പരിപാടികള്‍ നടന്നത്. യുവതിയോട് അപമര്യാദയായി പെരുമാറുന്ന ദ്യശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ പ്രതിഷേധമാണ് അരുണിനെതിരെ ഉണ്ടായിരിക്കുന്നത്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha

























