കേന്ദ്ര സര്‍ക്കാരിനെതിരെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ലോക്സഭ ഇന്ന് പരിഗണിക്കും

കേന്ദ്ര സര്‍ക്കാരിനെതിരെ ടിഡിപിയും വൈഎസ്ആര്‍ കോണ്‍ഗ്രസും നല്‍കിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് ലോക്സഭയിൽ. അവിശ്വാസ പ്രമേയ നോട്ടീസിനു കോണ്‍ഗ്രസും ഇടതുപക്ഷവും ഉള്‍പ്പടെ 130 പേരുടെ പിന്തുണയുണ്ട്. അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ 50 പേരുടെ പിന്തുണയാണ് ആവശ്യം. ബാങ്ക് തട്ടിപ്പ് നടത്തി മുങ്ങുന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ബില്ല് ലോക്സഭയിലും ഗ്രാറ്റിവിറ്റി ബില്ല് രാജ്യസഭയിലും അജണ്ടയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വെള്ളിയാഴ്ച നോട്ടീസുകള്‍ സ്പീക്കര്‍ സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. എന്നാൽ എത്രപേരുടെ പിന്തുണയുണ്ടെന്ന് കണ്ടെത്താനുള്ള വോട്ടെടുപ്പ് നടന്നില്ല. ഇതേത്തുടർന്നുണ്ടായ ബഹളം കാരണം വോട്ടെടുപ്പിനുള്ള അന്തരീക്ഷമില്ലെന്ന് വ്യക്തമാക്കി സ്പീക്കര്‍ ഇന്നത്തേയ്ക്ക് മാറ്റിവെക്കുകയായിരുന്നു.
https://www.facebook.com/Malayalivartha

























