Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

കോണ്‍ഗ്രസിനെ സമൂലമായി ഉടച്ചു വാര്‍ക്കാന്‍ രാഹുല്‍ഗാന്ധി

19 MARCH 2018 10:01 AM IST
മലയാളി വാര്‍ത്ത

കോണ്‍ഗ്രസില്‍ സാധാരണക്കാരെയും യുവാക്കളെയും അകറ്റി നിറുത്തുന്ന മതില്‍ക്കെട്ടുകള്‍ പൊളിക്കുമെന്ന് എ.ഐ.സി.സി പ്ലീനറി സമ്മേളനത്തില്‍ പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്ത രാഹുല്‍ ഗാന്ധി വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമിടയിലെ അതിര്‍വരമ്പുകള്‍ പൊളിക്കലാണ് ആദ്യ ജോലി. തുടര്‍ന്ന്, യുവാക്കളെ പാര്‍ട്ടിയില്‍ നിന്നകറ്റുന്ന രാഷ്ട്രീയ മതിലും . പാരച്യൂട്ടില്‍ വരുന്നവരും പണക്കാരും അദ്ധ്വാനിക്കുന്ന പ്രവര്‍ത്തകരെ മറി കടക്കുന്ന പതിവ് ഇനിയുണ്ടാവില്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ക്ക് ടിക്കറ്റ് ലഭിക്കും. ഒരു പാര്‍ട്ടി നേതൃത്വവും സമ്മേളന വേദിയില്‍ ഇരിപ്പിടം ഒഴിവാക്കാറില്ല.

കോണ്‍ഗ്രസ് പ്‌ളീനറി സമ്മേളനത്തില്‍ വേദി ഒഴിച്ചിട്ടത് കഴിവുള്ള യുവാക്കളെ ഇരുത്താനാണ്. ഇന്ത്യയെ മാറ്റാന്‍ യുവാക്കളുടെ ശക്തി വേണം. കഴിവും കഠിനാദ്ധ്വാനവും ആത്മാര്‍ത്ഥയുമുള്ളവര്‍ക്ക് കടന്നു വരാം. മുതിര്‍ന്ന നേതാക്കളുടെ ആശീര്‍വാദത്തോടെയായിരിക്കുമത്.

കഴിഞ്ഞ 15 വര്‍ഷത്തെ രാഷ്ട്രീയ ജീവിതത്തില്‍ തെറ്റുകളും തിരിച്ചടികളുമുണ്ടായി. വേദനകളില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊണ്ടു. ജനങ്ങളുടെ പ്രതീക്ഷ പൂര്‍ണമായി നിറവേറ്റാന്‍ യു.പി.എ സര്‍ക്കാരിന് കഴിഞ്ഞില്ല.
ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ , പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സീ പ്‌ളെയിനില്‍ പറക്കേണ്ടി വന്നു. അടുത്ത ഘട്ടത്തില്‍ അദ്ദേഹത്തിന് അന്തര്‍വാഹിനിയില്‍ മുങ്ങേണ്ടി വരും. ഇപ്പോള്‍ തന്നെ മോദിയില്‍ മാറ്റങ്ങള്‍ കണ്ടു തുടങ്ങി.

ഏറെ പ്രതീക്ഷകളോടെ അധികാരത്തിലേറ്റിയ യുവാക്കളെ കാണാതെയാണ് നീരവ് മോദിയെയും ലളിത് മോദിയെയും കയറ്റി നരേന്ദ്ര മോദി പാഞ്ഞത്. അദ്ദേഹം ജനങ്ങളുടെ അക്കൗണ്ടില്‍ പണമെത്തിച്ചില്ല. മേക്ക് ഇന്‍ ഇന്ത്യയല്ല, വിപണിയില്‍ നിറയെ ചൈനീസ് ഉല്‍പന്നങ്ങളാണ്.യുവാക്കള്‍ക്ക് തൊഴിലില്ല. അവരോട് യോഗ ചെയ്യാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. മറ്റു കാര്യങ്ങളില്‍ മൗനം. കോടികള്‍ കൊള്ളയടിച്ചവരെ സംരക്ഷിക്കും. പ്രധാനമന്ത്രിയുടെ ധാരണ ദൈവത്തിന്റെ അവതാരമാണെന്നാണ്.

ഗുജറാത്ത് തിരഞ്ഞെടുപ്പ് സമയത്ത് എന്റെ ക്ഷേത്ര ദര്‍ശനത്തെ ബി.ജെ.പി വിവാദമാക്കി. ക്ഷേത്രത്തില്‍ മാത്രമല്ല, പള്ളികളിലും ഗുരുദ്വാരകളിലും പോകാറുണ്ട്. ഈശ്വരനെ നാം ആഗ്രഹിക്കുന്ന സ്ഥലത്ത് കാണാന്‍ പറ്റും. അതേസമയം ,ബി.ജെ.പി ദൈവത്തെപ്പോലും കച്ചവടത്തിനായി ഉപയോഗിക്കുന്നു. ചോദ്യങ്ങളെ അടിച്ചമര്‍ത്തുന്നവര്‍ മുസ്‌ളീംങ്ങള്‍ ഇന്നാട്ടുകാരല്ലെന്ന് പറഞ്ഞ് അപമാനിക്കുന്നു.

തമിഴരോട് അവരുടെ മനോഹര ഭാഷ മാറ്റാന്‍ പറയുന്നു. വടക്കു കിഴക്കള്ളവരുടെ ഭക്ഷണ ശീലത്തെ വിമര്‍ശിക്കുന്നു. കല്‍ബുര്‍ഗി, ഗൗരിലങ്കേഷുമാരെ ഇല്ലാതാക്കുന്നു. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കുന്ന ആര്‍.എസ്.എസ് നിലപാടുകള്‍ മൂലം ജനങ്ങള്‍ ആശ്രയിക്കുന്ന സുപ്രീംകോടതി ജഡ്ജിമാര്‍ തിരിച്ച് സഹായം അഭ്യര്‍ത്ഥിക്കേണ്ട ഗതികേടിലാണ്.

സത്യത്തിനു വേണ്ടി നിലകൊണ്ട സൗമ്യരായ പാണ്ഡവരെപ്പോലെയാണ് കോണ്‍ഗ്രസ്. ബി.ജെ.പി അധികാരത്തിനു വേണ്ടി യുദ്ധം ചെയ്ത കൗരവരെപ്പോലെയും. കൊലക്കേസ് പ്രതിയാണ് ബി.ജെ.പിയുടെ അദ്ധ്യക്ഷന്‍. ബി.ജെ.പിയില്‍ സംഘടനയാണ് ശബ്ദം. കോണ്‍ഗ്രസില്‍ ജനങ്ങളാണ് നാവ്. 

ബ്രിട്ടീഷ് ജയിലില്‍ യാതന അനുഭവിച്ച ഗാന്ധിജിയും മോചനത്തിന് കത്തെഴുതി യാചിച്ച സര്‍വര്‍ക്കറും തമ്മിലുള്ള വ്യത്യാസമുണ്ട് ഇരു പാര്‍ട്ടികളും തമ്മില്‍. ജനങ്ങളെ സേവിക്കുന്ന കോണ്‍ഗ്രസിനെ നിശബ്ദമാക്കാന്‍ ഒരു ശക്തിക്കും കഴിയില്ലെന്നും രാഹുല്‍ ഓര്‍മ്മിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (1 hour ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (1 hour ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (1 hour ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (1 hour ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (2 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (2 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (3 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (3 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (3 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (3 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (4 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (4 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (4 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (4 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (4 hours ago)

Malayali Vartha Recommends