Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ


നീട്ടിവളർത്തിയ മുടി പറ്റെവെട്ടി സുഹൈലും കൂട്ടുകാരും.. തങ്ങളുടെ നിർബന്ധപ്രകാരം മുടി വെട്ടിയതല്ലെന്നും പ്രതി സ്വയം വെട്ടിയതാണെന്നും ബോസ്റ്റൽ സ്കൂൾ അധികൃതർ...


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലും സ്ഥാപനങ്ങളിലും ജോലി ചെയ്യുന്ന കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന് ഹൈക്കോടതി

20 MARCH 2018 08:39 AM IST
മലയാളി വാര്‍ത്ത

കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് കീഴിലും സ്ഥാപനങ്ങളിലും കരാര്‍ ജീവനക്കാരായ സ്ത്രീകള്‍ക്കും 180 ദിവസത്തെ പ്രസവാവധി അനുവദിക്കണമെന്ന് ഹൈക്കോടതി. തങ്ങള്‍ക്ക് 90ഉം 135ഉം ദിവസം മാത്രം പ്രസവാവധി നല്‍കുന്നത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ പദ്ധതികള്‍ക്ക് കീഴിലെ കരാര്‍ ജീവനക്കാരായ പി.വി. രാഖി, കെ.എസ്. നിഷ, റീജമോള്‍, ജയപ്രഭ, ബിതമോള്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്. ഉന്നത വിദ്യാഭ്യാസ വകുപ്പില്‍ അഡീഷനല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാമിലെ (അസാപ്) പ്രോഗ്രാം മാനേജറാണ് ഹരജിക്കാരില്‍ ഒരാള്‍. 2014 സെപ്റ്റംബര്‍ 21 മുതല്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍ വ്യവസ്ഥയില്‍ നിയമനം നല്‍കിയത്. കരാര്‍ രണ്ടുതവണ നീട്ടി.

കേന്ദ്രസര്‍ക്കാറിന് കീഴിലുള്ള രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ റിസോഴ്‌സ് അധ്യാപകരായി പ്രവര്‍ത്തിക്കുന്നവരാണ് മറ്റുള്ളവര്‍. 135 ദിവസം മാത്രമാണ് ഇവര്‍ക്ക് ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രസവാവധി അനുവദിച്ചത്. സ്ഥിരം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിക്കുന്ന ആറുമാസത്തെ പ്രസവാവധി തങ്ങള്‍ക്കും അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചത്.

എന്നാല്‍, ഹര്‍ജിക്കാരുള്‍പ്പെടെയുള്ളവര്‍ക്ക് 12 ആഴ്ചക്കപ്പുറം അവധി നല്‍കാനാവില്ലെന്ന വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. പ്രസവാവധി ആനുകൂല്യ നിയമവും കേരള സര്‍വിസ് ചട്ടവും പ്രകാരമുള്ള 26 ആഴ്ചത്തെ പ്രസവാവധി കേന്ദ്രഫസംസ്ഥാന സര്‍ക്കാറുകളിലെ സ്ഥിരം ജീവനക്കാര്‍ക്കേ നല്‍കാനാവൂ. അസാപ് ജീവനക്കാര്‍ക്ക് 90 ദിവസം പ്രസവാവധി നല്‍കിയാല്‍മതിയെന്ന് സര്‍ക്കാര്‍ ഉത്തരവുണ്ട്.

സര്‍വശിക്ഷ അഭയാന് കീഴിലെ ജീവനക്കാര്‍ക്കെന്നപോലെ രാഷ്ട്രീയ മാധ്യമിക് ശിക്ഷ അഭിയാന്‍ ജീവനക്കാര്‍ക്കും 90 ദിവസമേ പ്രസവാവധി അനുവദിക്കാനാകൂ എന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, മാതൃത്വപരമായ കടമ നിറവേറ്റലിന്റെ ഭാഗമായ പ്രസവത്തിനുള്‍പ്പെടെ ജീവനക്കാരികള്‍ക്ക് മതിയായ അവധി നല്‍കാന്‍ സര്‍ക്കാറിന് ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, പ്രസവാവധിയെടുക്കാനുള്ള അവകാശം മൗലികാവകാശമായി പരിഗണിക്കാനാകും.

കേരള സര്‍വിസ് ചട്ടപ്രകാരം ജീവനക്കാരികള്‍ക്ക് 180 ദിവസത്തെ പ്രസവാവധിക്ക് അവകാശമുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഹരജിക്കാര്‍ സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളിലെ കരാര്‍ ജീവനക്കാരാണ്. അതിന്റെ പേരില്‍മാത്രം അവരോട് വിവേചനം പാടില്ല. ജോലിയുടെ സ്വഭാവമെന്തായാലും നിയമപ്രകാരമുള്ള അവധിക്ക് അര്‍ഹതയുണ്ടെന്ന് വ്യക്തമാക്കിയ കോടതി തുടര്‍ന്ന് കരാര്‍ ജീവനക്കാരുടെ പ്രസവാവധി വെട്ടിക്കുറച്ചുള്ള സര്‍ക്കാര്‍ ഉത്തരവുകള്‍ അസാധുവാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോഴിക്കോട് നഗരത്തിൽ ഏർപ്പെടുത്തുന്ന കർശന സുരക്ഷാക്രമീകരണങ്ങളുടെയും ഗതാഗത നിയന്ത്രണങ്ങളുടെയും ഭാഗമായി നാളെ ഉച്ചയ്ക്കുശേഷം കോഴിക്കോട് കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി  (10 minutes ago)

മാവുങ്കലിൽ പനി ബാധിച്ച് യുവാവ് മരിച്ചു  (36 minutes ago)

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ പ്രക്ഷോഭം... ഡൽഹിയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയിൽ മാപ്പപേക്ഷിച്ച് കേന്ദ്രസർക്കാർ  (1 hour ago)

ചാമ്പ്യൻസ് ലീഗിൽ 100 മത്സരങ്ങൾ തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി കിലിയൻ എംബാപ്പെ  (1 hour ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (2 hours ago)

Mini-cooper accident മകൻ 'മേക്ക് ഓവറിൽ’ വാപ്പ രക്ഷിക്കാൻ പുറത്ത്  (2 hours ago)

ഓഹരി വിപണിയില്‍ കുതിപ്പ്... ബിഎസ്ഇ സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി...  (2 hours ago)

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (2 hours ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (3 hours ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (3 hours ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (4 hours ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (4 hours ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (4 hours ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (5 hours ago)

Malayali Vartha Recommends