Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശശികലയ്ക്ക് ഭർത്താവ് എം നടരാജന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ 15 ദിവസത്തെ അടിയന്തര പരോൾ ; അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്നതിനാൽ ചെന്നൈക്ക് വരാൻ അനുമതി ഇല്ല

20 MARCH 2018 06:11 PM IST
മലയാളി വാര്‍ത്ത

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മുൻ എ.ഐ.ഡി.എം.കെ. നേതാവ് വികെ ശശികലയ്ക്ക് 15 ദിവസത്തെ പരോള്‍ അനുവദിച്ചു. ശശികലയുടെ ഭർത്താവ് എം നടരാജന്‍റെ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ വേണ്ടിയാണ് അടിയന്തര പരോൾ അനുവദിച്ചത്.

നടരാജന്റെ മരണവാർത്ത അറിഞ്ഞയുടൻ ശശികല പരോളിന് അപേക്ഷ നൽകുകയായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിലായിരുന്ന എം നടരാജൻ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ചെന്നൈയിൽ അന്തരിച്ചത്. ബംഗളൂരുവില്‍ നിന്നും ശശികല എത്തിയതിന് ശേഷമാകും സംസ്കാരചടങ്ങുകള്‍. തുടർന്ന് ഉച്ചക്ക് നടരാജന്റെ ഭൗതിക ശരീരം അന്ത്യകർമങ്ങൾക്കായി തഞ്ചാവൂരിലേക്ക് കൊണ്ടുപോയി. അന്ത്യകർമങ്ങള്‍ക്കായി 15 ദിവസത്തെ പരോളിനെത്തുന്ന ശശികലക്ക് പക്ഷെ ചെന്നൈക്ക് വരാൻ അനുമതി ഇല്ല. ഈ സാഹചര്യത്തില്‍ അമ്മ മക്കള്‍ മുന്നേറ്റ കഴകം പാർട്ടിയുടെ പല നിർണായകചർച്ചകളും തഞ്ചാവൂരില്‍ നടന്നേക്കും.

അനധികൃത സ്വത്ത് കേസിൽ ശിക്ഷിക്കപ്പെട്ട് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിയുന്ന ശശികലക്ക് കഴിഞ്ഞ വർഷവും ഭർത്താവിലെ സന്ദർശിക്കാൻ പരോൾ ലഭിച്ചിരുന്നു. ഒക്ടോബറില്‍ നടരാജന് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയപ്പോഴായിരുന്നു ശശികലയ്ക്ക് അടിയന്തര പരോൾ അനുവദിച്ചിരുന്നത്. പതിനഞ്ച് ദിവസത്തേക്ക് അപേക്ഷിച്ചെങ്കിലും അഞ്ച് ദിവസത്തെ പരോൾ മാത്രമാണ് അന്ന് അനുവദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (18 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (23 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (27 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (30 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (33 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (3 hours ago)

Malayali Vartha Recommends