Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വഴിയിൽ തടഞ്ഞ് നിർത്തി പെൺകുട്ടി പ്രണയാഭ്യർത്ഥന നടത്തി: പ്രണയം നിരസിച്ച 17 കാരന്റെ മുഖത്ത് ആസിഡ് ഒഴിച്ച് പെൺകുട്ടിയുടെ പ്രതികാരം

21 MARCH 2018 07:40 AM IST
മലയാളി വാര്‍ത്ത

തന്റെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് 17 കാരന്റെ മുഖത്ത് പെൺകുട്ടി ആസിഡ് ഒഴിച്ച് പൊള്ളിച്ചു. സംഭവത്തിൽ 16കാരിയായ പെൺകുട്ടിയെയും അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിക്ക് ആസിഡ് സംഘടിപ്പിച്ചു കൊടുത്തത് അമ്മയാണ്. ബംഗ്ലാദേശിലാണ് സംഭവം നടന്നത്. ധാക്ക സ്വദേശിയായ മഹ്‌മുദുൽ ഹസൻ മറൂഫാണ് ആക്രമണത്തിനിരയായത്. കൂട്ടുകാർക്കൊപ്പം പുറത്തുപോയതിനുശേഷം വീട്ടിലേക്ക് തിരിച്ചുവരുന്നതിനിടെ വഴിയിൽ മഹ്മുദുലിനെ തടഞ്ഞു നിർത്തിയശേഷം പെൺകുട്ടി പ്രണയാഭ്യർത്ഥന നടത്തി. എന്നാൽ നിരസിച്ചതിനെത്തുടർന്ന് പ്രകോപിതയായ പെൺകുട്ടി ആസിഡ് ഒഴിക്കുകയായിരുന്നു. ഏതാനും മാസങ്ങളായി പെൺകുട്ടി പ്രണയാഭ്യർത്ഥനയുമായി ശല്യം ചെയ്യുകയായിരുന്നുവെന്നാണ് പറയുന്നത്.

ആസിഡ് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റ മഹ്‌മുദുൽ ഹസൻ മറൂഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹ്‌മുദുലിന്റെ മുഖം മുഴുവൻ പൊളളലേറ്റിട്ടുണ്ട്. വലതുതോളിനും പൊളളലേറ്റിട്ടുണ്ട്. പൊള്ളല്‍ പൂര്‍ണമായും മാറിയാലും പാടുകള്‍ ഉണ്ടാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. പെട്ടെന്നുണ്ടായ ആക്രമണത്തെ തുടര്‍ന്നുണ്ടായ മാനസികാഘാതവും മഹ്‍മൂദുലിനെ തളര്‍ത്തിയിട്ടുണ്ട്. മകന് സംഭവിച്ച ദുരിതത്താല്‍ അമ്മയും മനസ്സ് തളര്‍ന്നിരിക്കയാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിനി ടോമിനെതിരെ പരിഹാസവുമായി എം.എ നിഷാദ്  (2 minutes ago)

കണ്ണൂര്‍ ഉളിയില്‍ സ്‌കൂട്ടര്‍ ബസിലിടിച്ച് അച്ഛനും മകനും ദാരുണാന്ത്യം  (19 minutes ago)

യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി  (24 minutes ago)

വിസ്മയാ മോഹന്‍ലാല്‍ നായികയായി എത്തുന്ന 'തുടക്കം' പുതിയ പോസ്റ്റര്‍  (28 minutes ago)

നടിയും സംവിധായികയുമായ വിജയ മേത്ത അന്തരിച്ചു  (31 minutes ago)

ഷാജി കൈലാസിന്റെ മാസ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം വരവ് ജൂലൈ പതിനാറിന്  (34 minutes ago)

ED മൊഴിയിലുള്ള നേതാക്കളെല്ലാം ഏതായാലും പ്രതികളാവും.  (1 hour ago)

 ദോഹയിൽ ജോലി ചെയ്തിരുന്ന കോട്ടയം സ്വദേശി കുഴഞ്ഞുവീണു മരിച്ചു...  (1 hour ago)

സങ്കടക്കാഴ്ചയായി... മട്ടന്നൂർ കൂരൻമുക്കിൽ ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടം.. അച്ഛനും മകനും മരിച്ചു....  (1 hour ago)

രാജസ്ഥാനിലെ ദൗസയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ എട്ട് മരണം... നിരവധി പേർക്ക് പരുക്ക്  (2 hours ago)

മഹാരാഷ്ട്രയിലെ ചെമ്പൂരിൽ സ്കൂളിൽ നിന്ന് കുട്ടികളുമായി മടങ്ങിയ ബസിന് മുകളിലേക്ക് വൻ മരം ഒടിഞ്ഞു വീണ് പതിനൊന്നുകാരന് ദാരുണാന്ത്യം...  (2 hours ago)

മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു...  (2 hours ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വന്‍ ഇടിവ്.  (2 hours ago)

കരസേനയുടെ 31-ാം മേധാവിയായി ജനറൽ ധീരജ് സേത്ത് ചുമതലയേറ്റു...  (2 hours ago)

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (3 hours ago)

Malayali Vartha Recommends