തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ

തമിഴ്‌നാട്ടില്‍ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദരരാജന്‍. സംസ്ഥാനത്ത് ബിജെപിയുടെ രഥ യാത്ര സമാധാനപരമായാണ് മുന്നേറുന്നതെന്നും അവര്‍ പറഞ്ഞു.
എന്നാല്‍ സ്റ്റാലിന്‍ സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ക്കാനാണ് ശ്രമിക്കുന്നത്. ബിജെപി ജില്ലാ സെക്രട്ടറിയുടെ വാഹനത്തിനു നേരെ ബോംബാക്രമണം ഉണ്ടായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തങ്ങളുടെ നേതാവിനെ കൊല്ലാനാണ് പെട്രോള്‍ ബോംബ് എറിഞ്ഞത്. ദൃശ്യങ്ങള്‍ കണ്ടാല്‍ അത് വ്യക്തമാകുമെന്നും സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണെന്നും അവര്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം കോയന്പത്തൂരിലെ ബിജെപി ഓഫീസിനു നേരയും ആക്രമണമുണ്ടായിരുന്നു. എന്നാല്‍ തമിഴ്‌നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തങ്ങളെയാണ് കുറ്റപ്പെടുത്തുന്നതെന്നും തമിഴിസൈ പറഞ്ഞു.
https://www.facebook.com/Malayalivartha

























