വഡോദരയില്‍ നിയമംലംഘിച്ച് വാഹനം ഓടിക്കുന്ന യുവാക്കളെ ബോധവല്‍ക്കരിക്കാന്‍ അഡാര്‍ നായിക പ്രിയാവാര്യര്‍

ഗുജറാത്തിലെ വഡോദര നഗരത്തില്‍ ട്രാഫിക് തെറ്റിച്ചുള്ള യാത്രകള്‍ പതിവാണ്. അത് കാരണം അപകടങ്ങളും ഗതാഗതക്കുരുക്കുകളും മരണങ്ങളും പതിവാണ്. യുവജനങ്ങളാണ് നിയമങ്ങള്‍ തെറ്റിക്കുന്നവരില്‍ ഭൂരിപക്ഷവും. ഇതോടെ എന്ത് ചെയ്യുമെന്ന ആശങ്കയിലായിരുന്നു സിറ്റി പൊലീസും മോട്ടോര്‍ വാഹന ഗതാഗത വകുപ്പ് അധികൃതരും. അങ്ങനെയിരിക്കുമ്പോഴാണ് ഒരു അഡാറ് ഐഡിയ സിറ്റി പൊലീസിന് ലഭിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാകും മുമ്പ് രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യപ്പെട്ട മലയാള സിനിമയായ ഒരു അഡാറ് ലവിലെ നായിക പ്രിയാവാര്യര്‍ കണ്ണിറുക്കി കാണിക്കുന്ന ചിത്രം ട്രാഫിക് ബോധവല്‍ക്കരണത്തിന് ഉപയോഗിക്കുക.
അങ്ങനെ പ്രിയ സിനിമയില്‍ കണ്ണിറുക്കി കാണിക്കുന്ന ചിത്രം സോഷ്യല്‍മീഡിയയിലൂടെ ട്രോഫിക് ബോധവല്‍ക്കരണത്തിന് ഉപയോഗിച്ച് തുടങ്ങി. ഒരു ക്രീയേറ്റീവ് ആഡ് ഏജന്‍സിയാണ് പ്രിയയുടെ പ്രശസ്തമായ ചിത്രം ഉപയോഗിച്ച് പരസ്യം തയ്യാറാക്കിയത്, ഒന്ന് കണ്ണ് തെറ്റിയാല്‍ മതി അപകടം സംഭവിക്കാം, അത് കൊണ്ട് ശ്രദ്ധയോടെ വാഹനം ഓടിക്കു... മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കരുത് - എന്ന ക്യാപ്ഷനോടെയാണ് പോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തത്. ഈ പോസ്റ്റര്‍ തന്നെ പല രൂപത്തിലും ഭാവത്തിലും ഡിസൈന്‍ ചെയ്തിട്ടുണ്ട്. വഡോദര നഗരത്തിലുടനീളം പോസ്റ്ററുകള്‍ വയ്ക്കാനും ആലോചിക്കുന്നുണ്ട്.

അഡാര്‍ ലവിന്റെ രണ്ടാം ഷെഡ്യൂള്‍ രണ്ടാഴ്ച മുമ്പ് തുടങ്ങിയതിനാല്‍ പ്രിയവാര്യര്‍ തിരക്കിലാണ്. താരം ഇതേക്കുറിച്ചൊന്നും അറിഞ്ഞിട്ടില്ലെന്ന് പിതാവ് പ്രകാശ് വാര്യര്‍ മലയാളിവാര്‍ത്തയോട് പ്രതികരിച്ചു. സിനിമ പൂര്‍ത്തിയാകും മുമ്പ് ചര്‍ച്ചയായതിനാല്‍ ദക്ഷിണേന്ത്യയിലെ ഏതാണ്ട് എല്ലാ ഭാഷകളിലും സിനിമ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. 38 വര്‍ഷമായി മലയാള സിനിമയിലുള്ള നിര്‍മാതാവ് ഔസേപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. ഹാപ്പി വെഡിംഗിനും ചങ്ക്‌സിനും ശേഷം ഒമര്‍ ലുലു ഒരുക്കുന്ന ചിത്രമാണ് ഒരു അഡാര്‍ ലവ്.
https://www.facebook.com/Malayalivartha

























