രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരം ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനം ഒരുങ്ങുന്നു

രാജ്യത്തെ മുഴുവന്‍ വാഹനങ്ങളുടെയും വിവരം ശേഖരിക്കാന്‍ കേന്ദ്രീകൃത സംവിധാനം ഒരുങ്ങുന്നു. നിരത്തിലോടുന്ന എല്ലാ വാഹനങ്ങളേയും ഉടമകളുടെ ആധാറുമായി ബന്ധിപ്പിച്ച് സംവിധാനം ഒരുക്കാനാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നീക്കം. കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയമിച്ച ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്‌മെന്റിന്റെ ഡയറക്ടര്‍ ജനറല്‍ എ.പി മഹേശ്വരി അധ്യക്ഷയായ സമിതിയാണ് ഇതു സംബന്ധിച്ച പഠനം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആധാറുമായി ബന്ധിപ്പിക്കാതെ കേന്ദ്രീകൃത സംവിധാനത്തിലേക്ക് എത്താനാകില്ലെന്ന് സമിതിയുടെ നിര്‍ദേശം. വാഹനങ്ങള്‍ ആധാറുമായി ബന്ധിപ്പിക്കുക വഴി വാഹനങ്ങള്‍ കണ്ടെത്തല്‍ അനായാസമാക്കാമെന്നും സമിതി പറയുന്നു.
നിലവില്‍ വാഹനവിവരങ്ങള്‍ അതത് സംസ്ഥാനങ്ങളിലാണ്. വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും നിര്‍ബന്ധമില്ല. അതേസമയം, െ്രെഡവിങ് ലൈസന്‍സുകള്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രം കഴിഞ്ഞ ഫെബ്രുവരിയില്‍ ഉത്തരവിറക്കിയിരുന്നു. ഇക്കാര്യം കോടതിയുടെ പരിഗണനയിലാണ്. രാജ്യത്തുണ്ടാകുന്ന റോഡപകടങ്ങളില്‍ 64 ശതമാനവും ദേശീയപാതയിലാണെന്നും ഇത് നിയന്ത്രിക്കാന്‍ ശക്തമായ നടപടി ഇല്ലാത്തതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha

























